‘ആര്‍ജെ സാറ’യായി അനശ്വര; ബാംഗ്ലൂര്‍ ഡേയ്‌സ് ഹിന്ദി റീമേക്ക് ട്രെയിലര്‍

0
713

2014ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സ് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ‘യാരിയാന്‍ 2’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ എത്തി. യഥാര്‍ഥ സിനിമയിലെ പ്രമേയത്തില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയാണ് ഹിന്ദി റീമേക്ക് എത്തുന്നത്. മനന്‍ ഭരദ്വാജ്, ഖാലിഫ്, യോ യോ ഹണി സിങ് എന്നിവരുടെ സംഗീതം ടീസറിനെ കൂടുതല്‍ മനോഹരമാക്കുന്നു. ചിത്രത്തില്‍ മലയാളി താരങ്ങളായ പ്രിയ പി. വാരിയരും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ എത്തും. ഇവരെ കൂടാതെ ദിവ്യ ഖോസ്ല കുമാര്‍, മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന്‍ എന്നിവരും അഭിനയിക്കുന്നു. അനശ്വര രാജന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.

രാധിക റാവു, വിനയ് സപ്‌റു എന്നിവര്‍ ചേര്‍ന്ന് ആണ് സംവിധാനം. ടി സീരീസ് നിര്‍മിക്കുന്ന ചിത്രം അടുത്ത മാസം തിയറ്ററുകളില്‍ എത്തും. 2014ല്‍ റിലീസ് ചെയ്ത റൊമാന്റിക് ചിത്രം യാരിയാന്റെ സീക്വല്‍ ആയാണ് സിനിമ ഒരുങ്ങുക. എന്നാല്‍ കഥയുമായി രണ്ടാം ഭാഗത്തിന് യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന് നിര്‍മാതാവ് കൂടിയായ ദിവ്യ കുമാര്‍ പറഞ്ഞിരുന്നു.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സില്‍ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രം തിയറ്ററുകളില്‍ വമ്പന്‍ വിജയം സ്വന്തമാക്കുകയും 50 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടുകയും ചെയ്തിരുന്നു.

2016ല്‍ ബാംഗ്ലൂര്‍ നാട്കള്‍ എന്ന പേരില്‍ തമിഴില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. ഭാസ്‌കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആര്യ, റാണ ദഗുബാട്ടി, ബോബി സിംഹ എന്നിവരായിരുന്നു നായകവേഷങ്ങളില്‍. തമിഴില്‍ സിനിമ വലിയ പരാജമായിരുന്നു. ഇത് മുന്നില്‍ക്കണ്ട് വലിയ മാറ്റങ്ങളോടെയാകും ‘യാരിയാന്‍ 2’ എത്തുക.

അതേസമയം, അഞ്ജലി മേനോന്റെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങി തരംഗമായ ചിത്രമാണ് ‘ബാംഗ്ലൂര്‍ ഡേയ്‌സ്’. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ, നിത്യ മേനോന്‍, പാര്‍വതി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘യാരിയാ’ന്റെ രണ്ടാം ഭാഗമായാണ് ‘ബാംഗ്ലൂര്‍ ഡേയ്‌സി’ന്റെ ഹിന്ദി പതിപ്പ് എത്തുന്നത്. യാരിയാന്‍ 2 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. മലയാളത്തിലെ യുവനായികമാരായ അനശ്വര രാജന്‍, പ്രിയ വാര്യര്‍, നിര്‍മാതാവും സംവിധായികയും നടിയുമായ ദിവ്യ ഖോസ്ല കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

പാര്‍വതി അവതരിപ്പിച്ച ആര്‍.ജെ സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്. ദേവി എന്ന കഥാപാത്രമായി പ്രിയ വാര്യരെത്തുന്നു. ദിവ്യ ഖോസ്ലയാണ് മലയാളത്തില്‍ നസ്രിയ ചെയ്ത വേഷത്തിലെത്തുന്നത്. രാധിക റാവു, വിനയ് സപ്രു എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി സീരീസ് നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ 23 ന് തിയറ്ററുകളില്‍ എത്തും.

2016-ലാണ് ‘ബാംഗ്ലൂര്‍ ഡേയ്‌സി’ന്റെ തമിഴ്, തെലുങ്ക് റീമേക്ക് തിയേറ്ററുകളിലെത്തിയത്. ഇരുഭാഷകളിലും ഒരേസമയം ചിത്രീകരിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇത്. ‘ബാംഗ്ലൂര്‍ നാട്കള്‍’ എന്നായിരുന്നു തമിഴ് ചിത്രത്തിന്റെ പേര്. റാണാ ദഗ്ഗുബാട്ടി, ആര്യ, ബോബി സിംഹ, ശ്രീദിവ്യ എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. ബൊമ്മരിലു ഭാസ്‌കറായിരുന്നു സംവിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here