സേനാപതിയുടെ പുതിയ മുഖവും മർമ്മകലകളും ഉടനെ കാണാം : ഇന്ത്യൻ 2 ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുന്നു .

0
74

ങ്കർ – കമല്‍ ഹാസന്‍ കോമ്പോ വെറുതെ പ്രേക്ഷകരുടെ മുന്നിലേക്ക് വരാറില്ല ഒരിക്കലും . 28 വര്ഷം മുന്നേ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ശങ്കർ – കമൽ ഹാസൻ ചിത്രം ഇന്ത്യൻ അഴിമതിക്കും കൊള്ളരുതായ്‌മക്കും എതിരെയുള്ള ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു .
Exciting Update: Kamal Hassan - Shankar's Indian 2 plans for this double treat! | The New Stuffഅന്നത്തെ പ്രേക്ഷകരെ മുഴുവൻ വിസ്മയിപ്പിച്ച സേനാപതിയുടെ പുതിയൊരു മുഖവും ശരീരഭാഷയും കാണാൻ ഇന്നത്തെ പ്രേക്ഷകർ തയാറെടുക്കുകയാണ് ഇന്ത്യൻ 2 വിലൂടെ . എന്നാൽ ഇനി മൂന്നു ദിവസങ്ങൾ കൊണ്ട് ഈയൊരുക്കങ്ങൾ പൂർത്തിയാകും . ഇന്നത്തെ കാലത്തിന്റെ സാങ്കേതിവിദ്യകളാൽ സേനാപതിയുടെ വിദ്യകൾ july 12 മുതൽ തീയറ്റേറുകളിൽ കയ്യടി നേടും . അതിനു മുന്നോടിയായി നാളെ മുതൽ ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങുകയാണ് .

Kamal Haasan's 'Indian 2': Release date, audio launch and more - The Week

200 കോടിയോളം രൂപ മുതൽ മുടക്കിലാണ് ഉലകനായകൻ കമല്‍ഹാസനെ നായകനാക്കി ശങ്കർ ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്‍റെ നിർമ്മാണ ചിലവ്. രണ്ടാം ഭാഗത്തിലും സേനാപതിയായി പ്രേക്ഷകരെ കമൽ ഹാസൻ വിസ്മയിപ്പിക്കുമെന്നാണ് ട്രെയിലർ പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ പ്രതീക്ഷ. 5 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

Indian 2 Siddharth and Rakul Preet romantic song to be out on May 29 - India Todayലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്.

Image

ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ ആരംഭിക്കാനിരിക്കുകയാണ്. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ എല്ലാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും ടിക്കറ്റുകൾ ലഭ്യമാകുമെന്നാണ് അറിയാനാകുന്നത്.
Imageരവി വർമ്മനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ടെന്നാണ് സൂചന. തിരക്കഥ, സംവിധാനം ശങ്കർ, സംഭാഷണങ്ങൾ ബി ജയമോഹൻ, കപിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ, ആക്ഷൻ അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജി കെ എം തമിഴ് കുമരൻ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‌നേക്ക് പ്ലാനറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here