‘ലിസ്റ്റിനെപ്പോലെയുള്ള ചെറുപ്പക്കാരെ വളർത്തിക്കൊണ്ടുവരാനാണ് താല്പര്യം’: ഗോകുലം ഗോപാലൻ

0
203

ലിസ്റ്റിൻ ഒക്കെ ചെറുപ്പക്കാരാണ്, ഞങ്ങളൊക്കെ പ്രായമായി അവരൊക്കെ വളർന്നു വരണം. എന്നെ സംബന്ധിച്ച് എന്തെങ്കിലും സഹായങ്ങൾ എന്നോട് ചോദിച്ചാൽ തീർച്ചയായിട്ടും ഞാൻ ചെയ്യുന്ന ആളാണ് എന്ന് ഗോകുലം ഗോപാലൻ. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗോകുലം ഗോപാലന്റെ വാക്കുകൾ…

“എന്നെക്കൊണ്ട് സാധിക്കുന്ന സിനിമകളൊക്കെ ഞാൻ എടുക്കുന്നുണ്ട്, പക്ഷേ ലിസ്റ്റിനെപ്പോലെയുള്ള ചെറുപ്പക്കാരെ വളർത്തിക്കൊണ്ടുവരാനാണ് എനിക്ക് താല്പര്യം. അദ്ദേഹം നല്ലൊരു സിനിമാപ്രേമി ആണ്, സിനിമയുടെ വ്യവസായത്തിൽ ഒത്തിരിപേർക്ക് ജോലി കൊടുക്കുന്നുണ്ട് പുതിയ സിനിമകൾ എടുക്കാൻ ആഗ്രഹമുണ്ട്. അതിൽ ഒരു മത്സരബുദ്ധി ഉണ്ട് എന്നല്ല, അത് ആരോഗ്യപരമായ മത്സരം ആയിരിക്കണം.

ലിസ്റ്റിൻ ഒക്കെ ചെറുപ്പക്കാരാണ്, ഞങ്ങളൊക്കെ പ്രായമായി അവരൊക്കെ വളർന്നു വരണം. എന്നെ സംബന്ധിച്ച് എന്തെങ്കിലും സഹായങ്ങൾ എന്നോട് ചോദിച്ചാൽ തീർച്ചയായിട്ടും ഞാൻ ചെയ്യുന്ന ആളാണ്. ഞാൻ ആരെയും ബുദ്ധിമുട്ടിക്കാൻ വേണ്ടി സിനിമ എടുക്കുന്നതല്ല. മത്സരിക്കുന്നതല്ല, ഒരു നല്ല സിനിമ ആണെങ്കിൽ എന്റെ അടുത്ത് ചോദിച്ചാൽ ഞാൻ ഓക്കെ ആണെന്ന് പറയും. ആരും ഇല്ലെങ്കിൽ ഞാൻ എടുക്കില്ല എന്ന് ഞാൻ പറയാൻ പറ്റില്ല. എനിക്ക് തോന്നണം ആ സിനിമ നല്ലതാണെന്ന്, സമൂഹത്തിന് ഒരു സന്ദേശം കൊടുക്കുന്ന അല്ലെങ്കിൽ യുവതലമുറയ്ക്ക് ഒരു ആവേശം ഉണ്ടാക്കുന്ന അവർ കൂട്ടമായി വന്ന് കാണാൻ ആഗ്രഹിക്കുന്ന ഒരു പടം ആണെങ്കിൽ തീർച്ചയായും ഞാൻ അത് എടുക്കും” ഗോകുലം ഗോപാലൻ വ്യക്തമാക്കി.

രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ എന്ന സിനിമയും കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസ് ആയിരുന്നു. ചിത്രം വൻ വിജയമാണ് കേരളത്തിൽ കൊയ്തത്. ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതും ചിത്രത്തിന്റെ കേരളത്തിലെ വിജയത്തിന് മറ്റൊരു കാരണമായി മാറി. കൂടാതെ നിരവധി സിനിമകൾ ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ചിട്ടുണ്ട്. അതുപോലെതന്നെ അനവധി സിനിമകൾ കേരളത്തിൽ വിതരണത്തിനെടുത്തിട്ടുമുണ്ട്. കേരളത്തിൽകൂടാതെ ഗോകുലം മൂവീസ് ഇപ്പോൾ തമിഴ് നാട്ടിലും വിതരണം ആരഭിച്ചിട്ടുണ്ട് . അതിന്റെ ഭാഗമായി ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജവാൻ’ ഗോകുലം മൂവീസ് തമിഴ് നാട്ടിലും കേരളത്തിലും വിതരണത്തിനെത്തിച്ചിരുന്നു. അന്യസംസ്ഥാനങ്ങളിലേക്കും ഗോകുലം മൂവീസിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അത്. ചിത്രം വമ്പൻ വിജയമായിരുന്നു തമിഴ്‌നാട്ടിലും കേരളത്തിലും നേടിയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here