സംവിധായകൻ ആഷിഖ് അബു ഛായാഗ്രാഹകനാവുന്ന സിനിമയാണ് ‘ലൗലി’. ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ഒരു വലിയ ഈച്ചയ്ക്കു മുന്നിൽ നിൽക്കുന്ന ഒരു ചെറിയ മനുഷ്യന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. എസ് എസ് രാജമൗലി തെലുങ്കിൽ ഒരുക്കിയ ‘ഈച്ച’ എന്ന ചിത്രത്തിന്റെ റീമേക്ക് ആണോ, അതിന്റെ കോപ്പി ആണോ എന്നെല്ലാമാണ് കമന്റുകളിലൂടെ ആരാധകർ ചോദിക്കുന്നത്.
View this post on Instagram
മാത്യു തോമസ്, മനോജ് കെ ജയൻ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ വർഷം ജൂൺ ആദ്യ വാരത്തോടുകൂടി തൊടുപുഴയിൽ ആരംഭിച്ചിരുന്നു. ‘അപ്പൻ’ എന്ന സിനിമയിലൂടെ പ്രശസ്തയായ രാധിക, ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ അശ്വതി മനോഹരൻ, ആഷ്‌ലി, അരുൺ, പ്രശാന്ത് മുരളി, ഗംഗ മീര, കെ പി എ സി ലീല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങൾ അവതരിപ്പിക്കുന്നത്.

ആകാംഷയുണർത്തുന്ന പോസ്റ്ററിലൂടെ ചിത്രം ഒരു സെമി ഫാന്റസി പശ്ചാത്തലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നു മനസിലാക്കാം. നേനി എന്റർടെയ്ൻമെൻറ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശരണ്യ സി. നായരും ഡോ. അമർ രാമചന്ദ്രനും ചേർന്നാണ് ലൗലി നിർമ്മിക്കുന്നത്. ‘ടമാർ പഠാർ’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് നായർ വീണ്ടും സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ് ചെയ്യുന്നത്. ഓ പി എം സിനിമാസ് ആണ് സിനിമയുടെ വിതരണം ചെയ്യുന്നത്.

പൃഥ്വിരാജ്, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2014ൽ പ്രദർശനത്തിനെത്തിയ ‘ടമാർ പഠാർ’ ആണ് ദിലീഷ് കരുണാകരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ദിലീഷ് സംവിധാന രംഗത്തേക്ക് തിരിച്ചുവരുന്നത്. ജ്യോതിഷ് ശങ്കർ ആണ് ലൗലിയുടെ പ്രൊഡക്ഷൻ ഡിസൈൻ മേഖല കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷൻ കൺട്രോളറായെത്തുന്നത് കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ ദീപ്തി അനുരാഗ്, കലാ സംവിധാനം കൃപേഷ് അയ്യപ്പൻകുട്ടി എന്നിവരാണ് കെെകാര്യം ചെയ്യുന്നത്.

