ചാക്കോച്ചനെ വെട്ടാനും കുത്താനും പ്രാപ്തനാക്കിയത് ടിനുവാണ്: രമേഷ് പിഷാരടി

0
219

ചാക്കോച്ചനെപ്പോലെയുള്ള ഒരു നടനെ പെട്ടെന്ന് മറ്റൊരു സംവിധായകരെല്ലാം ആലോചിക്കുന്നതുപോലെ ഒരു ടൈപ്പ്‌കാസ്റ്റിംഗിലോട്ട് കൊണ്ടുപോവാതെ ടിനുവിനെപ്പോലെയൊരാൾ ഇത്തരത്തിലൊരു ഗംഭീരമായ മാറ്റം അദ്ദേഹത്തിനെക്കൊണ്ട് സാധിക്കും എന്ന് വിശ്വസിക്കുന്ന രീതിയിൽ ഒരു ചിത്രം ചെയ്യാൻ കാണിച്ച ആ മനസ്സിന് ആ ധൈര്യത്തിന് എല്ലാത്തിനുമുള്ള അംഗീകാരം തീയേറ്ററുകളിൽ ലഭിക്കും എന്ന് തന്നെ ഞാൻ ഈ അവസരത്തിൽ വിശ്വസിക്കുന്നു എന്ന് രമേഷ് പിഷാരടി. ‘ചാവേർ’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് വേദിയിൽ സംസാരിക്കുകയായിരുന്നു രമേഷ് പിഷാരടി.

രമേഷ് പിഷാരടിയുടെ വാക്കുകൾ…

“പത്തിരുപത്താറു വർഷമായിട്ട് മലയാളസിനിമയിൽ അങ്ങനെ വെട്ടാനും കുത്താനും പോവാത്ത ഒരേയൊരാളേ ഉണ്ടായിരുന്നുള്ളൂ. ഇത്തരത്തിലുള്ള ആളുകളെക്കുറിച്ച് പറയുമ്പോൾ പറയും ആരും അത്തരത്തിലൊരു ക്രിമിനലായിട്ടോ ഗുണ്ടയായിട്ടോ ലോകത്ത് ജനിക്കുന്നില്ല, സമൂഹമാണ് അവരെ അത്തരത്തിലാക്കി മാറ്റുന്നത് എന്നുപറഞ്ഞതുപോലെ ഇതുപോലെയുള്ള ആൾക്കാരെ ടിനു പാപ്പച്ചനാണ് ഇങ്ങനെ ആക്കി മാറ്റുന്നത്. പക്ഷേ അതൊരു വലിയ ഭാഗ്യമാണ്, ചാക്കോച്ചൻ പറഞ്ഞതുപോലെ.

നമ്മൾ ഇപ്പോൾ സംസാരിക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിറ്റടിച്ചിരിക്കുന്ന ഷാരൂഖ് ഖാൻ എന്ന നടന്റെ ഒരു ഹിറ്റ് പരിശോധിച്ചാൽ ദിൽവാലെ ദുൽഹനിയ എടുത്താലും ദിൽതോ പാഗൽ ഹെ എടുത്താലും കുച്ച് കുച്ച് ഹോത്താ ഹെ എടുത്താലും ഒക്കെ റൊമാന്റിക് ഹിറ്റുകളാണ്. ഒരു അടിക്കാരന് ഇത്ര വലിപ്പം വേണം ഇടിക്കാൻ പോകുന്നവൻ ഇങ്ങനെ ആയിരിക്കണം എന്നൊക്കെയുള്ള നമ്മുടെ കൺസെപ്റ്റുകളെല്ലാം മാറ്റിമറിച്ചുകൊണ്ട് അങ്ങനെ റൊമാന്റിക് ഹിറ്റുകൾ തന്ന് ഇന്ത്യയിൽ ഒന്നാന്തരം താരമായി നിന്ന നടൻ ഏതോ ഒരു സാഹചര്യത്തിൽ ഡോൺ പോലെയുള്ള ചിത്രങ്ങൾ വന്നപ്പോൾ പൂർണമായും മാറി. അദ്ദേഹം വളരെ നന്നായി ആക്ഷൻ ചെയ്തു, വലിയൊരു ആക്ഷൻ ഹീറോ ആയി മാറി.

ചാക്കോച്ചനെപ്പോലെയുള്ള ഒരു നടനെ പെട്ടെന്ന് മറ്റൊരു സംവിധായകരെല്ലാം ആലോചിക്കുന്നതുപോലെ ഒരു ടൈപ്പ്‌കാസ്റ്റിംഗിലോട്ട് കൊണ്ടുപോവാതെ ടിനുവിനെപ്പോലെയൊരാൾ ഇത്തരത്തിലൊരു ഗംഭീരമായ മാറ്റം അദ്ദേഹത്തിനെക്കൊണ്ട് സാധിക്കും എന്ന് വിശ്വസിക്കുന്ന രീതിയിൽ ഒരു ചിത്രം ചെയ്യാൻ കാണിച്ച ആ മനസ്സിന് ആ ധൈര്യത്തിന് എല്ലാത്തിനുമുള്ള അംഗീകാരം തീയേറ്ററുകളിൽ ലഭിക്കും എന്ന് തന്നെ ഞാൻ ഈ അവസരത്തിൽ വിശ്വസിക്കുന്നു. ഒരു സിനിമയുടെ മുന്നിലും പിന്നിലും ഉള്ളവരെല്ലാം പരിചയക്കാരായിരിക്കുകയാണ്. നമ്മൾ ഈ മേഖലയിൽ നിൽക്കുമ്പോൾ പരിചയമുണ്ടാകും, അതിനപ്പുറം പ്രിയപ്പെട്ടവരായിരിക്കുക എന്ന് പറയുന്നതും വലിയ സന്തോഷമാണ്. പ്രിയപ്പെട്ട ജോയേട്ടൻ വളരെയധികം ഇടയ്ക്കൊക്കെ ഫോൺ വിളിച്ച് സംസാരിക്കുന്ന വളരെ പ്രിയപ്പെട്ട സുഹൃത്താണ്, എഴുത്തുകാരനാണ്.

ടിനുവിനെ എപ്പോഴും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒപ്പമാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത്. അജഗജാന്തരം പോലെയുള്ള സിനിമകൾ അദ്ദേഹം നമുക്ക് വേണ്ടി സമർപ്പിക്കുന്നു, വേണു കുന്നപ്പള്ളിയും അവതാരകനായി എന്നോടൊപ്പം തന്നെ സമകാലികനായി തുടങ്ങിയിട്ടുള്ള അരുൺ അവരൊക്കെ നിർമ്മിക്കുന്നു. പ്രിയപ്പെട്ടവർ വിതരണത്തിന് എടുക്കുന്നു. അങ്ങനെ എല്ലാ മേഖലയിലും വളരെ പ്രിയപ്പെട്ടവർ അണിനിരക്കുന്ന ഒരു ചിത്രമാണ് ചാവേർ എന്നുപറയുന്ന ഈ ചിത്രം.

എനിക്ക് തോന്നുന്നു 91 ലോ മറ്റോ ഞാൻ ഒരു എൽപി സ്കൂളിലൊക്കെ പഠിക്കുന്ന സമയത്താണ് ആദ്യമായിട്ട് രാജീവ്ഗാന്ധി അസ്സാസിനേഷൻ നടക്കുന്ന സമയത്താണ് ചാവേർ എന്ന വാക്കൊക്കെ ആദ്യമായി കേൾക്കുന്നത്. ഒരാൾ ആശയങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ പാർട്ടിയ്ക്ക് വേണ്ടി ഒക്കെ ഇങ്ങനെ അവനവൻ മരിക്കാൻ തയ്യാറാവുക എന്ന് പറയുന്നത് ഒരു വലിയ അവസ്‌ഥ വളരെയധികം നമ്മുടെ തലച്ചോറുകളെ സ്വാധീനിക്കാൻ ശക്തിയുള്ള ഒരാൾക്ക് ദുർബലനായ ഒരാളെ ഇടിച്ചിടാൻ സാധിക്കുമെന്ന് പറയുന്നപോലെ തന്നെ നമ്മളേക്കാൾ മാനസികമായി ബലമുള്ള ഒരാൾക്ക് പലതും പറഞ്ഞും നമ്മളെ മാനിപ്പുലേറ്റ് ചെയ്യാൻ പറ്റും എന്ന് പറയുന്ന ഒരിടത്താണ് അത്തരത്തിലുള്ള പല കാര്യങ്ങളും നടക്കുന്നത്.

ജോയേട്ടനെപ്പോലെ ഒരു പരന്ന വായനയും കൃത്യമായ രാഷ്ട്രീയവീക്ഷണങ്ങളും ഒക്കെയുള്ള ഒരാൾ ഒരു സിനിമ എഴുതുമ്പോൾ അതിൽ എല്ലാ അർത്ഥങ്ങളും വശങ്ങളും ഉണ്ടാകും. ഞാൻ തന്നെ ഈ ഷട്ടർ ഒക്കെ കണ്ട് ജോയേട്ടനെ വിളിച്ചിട്ടുണ്ട് പലപ്പോഴും, കാരണം ഷട്ടറിൽ അവർ മലയാളികൾ ഒരു വശത്തേക്ക് പോവുമ്പോൾ ഒരു തമിഴ്നാട്ടുകാരനും കുടുംബവും തേച്ച് ഭാര്യയോടൊപ്പം ജോലി ചെയ്ത് തേച്ചു വരുന്ന ഒരു സീനുണ്ട്. ഞാൻ ആ താരതമ്യത്തെക്കുറിച്ചൊക്കെ അന്ന് അദ്ദേഹത്തോട് സംസാരിച്ചിരുന്നു, പക്ഷേ അത് ഇപ്പോൾ ഓർമ ഉണ്ടോന്നു അറിയില്ല.

അപ്പോൾ അങ്ങനെ ചിന്തിക്കുമ്പോൾ ചാക്കോച്ചനെപ്പോലെയൊരാളെക്കുറിച്ച് ഒരു വരി പറയാതെ വയ്യ. സിനിമയിൽ എത്തുന്ന ഒരാൾ നടനായി എത്തുകയും പിന്നീട് നിരന്തരം ഹിറ്റുകൾ കൊടുത്ത് അയാളൊരു താരമായി മാറുകയും ഒക്കെയാണ് സാധാരണ സിനിമയിൽ കണ്ടു ശീലിച്ചിട്ടുള്ളത്. പക്ഷേ ഞാൻ ഒക്കെ കോളേജിൽ പഠിക്കുമ്പോഴാണ് ചാക്കോച്ചൻ ഒരു താരമായിട്ടാണ് ആദ്യമായിട്ട് വന്നത്. ചാക്കോച്ചനെന്ന താരം വന്നു, കുറേനാൾ സിനിമയിൽ നിന്നു, പിന്നീട് പൂർണമായും അദ്ദേഹം സിനിമയിൽ നിന്നും മാറുകയാണുണ്ടായത്. അതിനുശേഷമാണ് ചാക്കോച്ചൻ എന്ന നടൻ സിനിമയിലേക്ക് വരുന്നത്. വലിയൊരു താരത്തിലേക്കുള്ള യാത്രയിലാണ് ചാക്കോച്ചൻ ഇരിക്കുന്നത്.

ഇതിന്റെ രണ്ടിന്റെ ഇടയിലുമുള്ള സമയത്ത് സിനിമകൾ അങ്ങനെ തീരെ ചെയ്യാത്ത സമയത്ത് ഒരിക്കൽ ഒരു ഡബ്ബിങ് സ്റ്റുഡിയോയിൽ ചാക്കോച്ചൻ വന്ന് നിൽക്കുമ്പോൾ അവിടെ ഉള്ളവരൊക്കെ ചാക്കോച്ചനെ ഇങ്ങനെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അപ്പോൾ പലരുടെയും ഉള്ളിൽ “എങ്ങനെ നിന്നിരുന്ന നടനാ..” എന്നുള്ള എക്സ്പ്രഷനാണ് എല്ലാവരും ഇട്ടോണ്ടിരിക്കുന്നത്. അത്തരം അവസ്ഥകളിൽ നിന്നു വരുന്ന എത്ര അഭിനയം പഠിച്ച നടന്റെ മുഖത്താണെങ്കിലും ചെറിയൊരു ദുഃഖം ഏതെങ്കിലും ഭാഗത്ത് കിടക്കുന്നുണ്ടാകും. ചാക്കോച്ചൻ അപ്പോഴും അങ്ങനെയൊന്നും കണ്ടില്ല. കാരണം ചാക്കോച്ചൻ ഒരു സിനിമയെക്കുറിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ കുടുംബത്തിൽ ഉണ്ടായിരുന്ന സിനിമകൾ ഇല്ലാതായ സിനിമകൾ തിരിച്ചുവന്ന സിനിമാജീവിതം എല്ലാം വ്യക്തമായി കണ്ട് മനസ്സിലാക്കി വന്നിട്ടുള്ള ഒരാളാണ് ചാക്കോച്ചൻ. അതുകൊണ്ടുതന്നെ സിനിമ ആഴത്തിൽ സ്നേഹിക്കുന്ന ഒരാളാണ്. അദ്ദേഹത്തെപ്പോലെ ഒരാളുടെ ഇത്തരത്തിലുള്ള വലിയ മാറ്റം തുടക്കം കുറിച്ച രതീഷ് അദ്ദേഹത്തിന്റെ സിനിമയിലൊക്കെ ഗംഭീരമായിട്ടാണ് പ്രകടനം കാഴ്ച വച്ചത്. ഒപ്പം ഈയടുത്ത് ആന്റണി പെപ്പെയും പറഞ്ഞു, ഒരുപാട് താരങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് എന്ന്. രമേഷ് പിഷാരടി വ്യക്തമാക്കി”

LEAVE A REPLY

Please enter your comment!
Please enter your name here