തന്റെ എട്ടോ ഒൻപതോ സിനിമകൾ ഇനിയും പ്രദർശനത്തിന് എത്താനുണ്ടെന്ന് പറയുകയാണ് നടൻ വിനയ് ഫോർട്ട് . ആ സിനിമകൾ ചതഞ്ഞു ഒരു മൂലയ്ക്കിരിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായെന്നും അത് കാണുമ്പോൾ തനിക്ക് വളരെയധികം വിഷമം തോന്നാറുണ്ടെന്നും താരം പറഞ്ഞിരുന്നു. എന്നാൽ അത് ഇറങ്ങാത്തതിന് കാരണം താൻ മാത്രമല്ലല്ലോ, നിർമാതാക്കളുടെ ഉത്തരവാദിത്തം കൂടിയാണ് ആ സിനിമകൾ എന്നും വിനയ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഈ പ്രദർശനത്തിന് എത്താത്ത സിനിമകൾ നിർമ്മാതാക്കളുടെ കൂടെ ഉത്തരവാദിത്തം ആണെന്നും, അവരെ ശല്യം ചെയ്യാൻ തൻ പോവാറില്ലെന്നും വിനയ് അഭിമുഖത്തിൽ പറയുന്നുണ്ട്. ”ഇപ്പോൾ ആ ചിത്രങ്ങളുടെ എല്ലാം എല്ലാം തുടക്കം കുറിക്കുകയാണ്, നമ്മൾ വെറുതെ സിനിമ ചെയ്യ്തിട്ട കാര്യമില്ലല്ലോ, അത് പ്രേക്ഷകർ കണ്ടു വിലയിരുത്തുകയും വേണമല്ലോ , സോമന്റെ കൃതാവ്,ആട്ടം, തേർഡ് മർഡർ , അങ്ങനെ ചില ചിത്രങ്ങൾ ആണ് പ്രദർശനത്തിന് എന്താണുള്ളത് , ഇതെല്ലം ചതഞ്ഞു ഒരു മൂലക്കിരിപ്പ് എന്ന് തന്നെ പറയാം.”
താൻ ഒരിക്കലും നിർമ്മാതാക്കളോട് പടം എന്ന് പ്രദർശനത്തിന് എത്തുമെന്ന് ചോദിക്കാറില്ല, തനിക്ക് അതിന്റെ ആവശ്യമില്ല, അതവരുടെ കൂടെയും ഉത്തരവാദിത്വമല്ലേ എന്നാണ് താരത്തിന്റെ അഭിപ്രായം. കാരണം കോടികൾ മുതൽ മുടക്കി ആയിരിക്കും നിർമ്മാതാക്കളും ഈ സിനിമകൾ ചെയ്യുന്നത്, റീലിസ് ചെയ്യുന്നില്ല എന്നവർ പറയുമ്പോൾ അവർക്കു എന്തെങ്കിലും കാരണം ഉണ്ടാകും അതുകൊണ്ടു താൻ ഈ കാര്യങ്ങൾ ഒന്നും തന്നെ ചോദിക്കാറില്ല എന്ന് താരം പറഞ്ഞു.
അതേസമയം, വിനയ് ഫോര്‍ട്ടിനെ നായകനാക്കി രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ്’ എന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. വ്യത്യസ്തമായ ഗെറ്റപ്പില്‍ കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. രസകരമായ ട്രെയിലറില്‍ സോമന്‍ എന്ന കഥാപാത്രമായെത്തുന്ന വിനയ് ഫോർട്ടിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകര്‍ഷണ കേന്ദ്രമാകുന്നത്.
തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി. നായര്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ നാടന്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തില്‍ പങ്കെടുപ്പിച്ചവരില്‍ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.