ഷാറുഖ് ഖാന്‍ ചിത്രം ജവാനു വേണ്ടി പാട്ടൊരുക്കിയപ്പോള്‍ മൂന്ന് സിനിമകള്‍ ഒരേ സമയം ചെയ്തതു പോലെയാണ് തോന്നിയതെന്ന് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍. ചിത്രത്തിലെ ഓരോ കഥാപാത്രവും വ്യത്യസ്തമായ വികാരത്തോടെയാണ് പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ത്തന്നെ അതെല്ലാം തടസ്സങ്ങളില്ലാതെ സംഗീതത്തില്‍ അവതരിപ്പിക്കുകയെന്നത് പ്രയാസമേറിയ കാര്യമായിരുന്നുവെന്ന് അനിരുദ്ധ് വെളിപ്പെടുത്തി. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അനിരുദ്ധ് ജവാന്റെ സംഗീതവഴികളെക്കുറിച്ചു മനസ്സു തുറന്നത്.
‘ഷാറുഖ് ഖാന്റെ കടുത്ത ആരാധകനായ എനിക്ക് ബോളിവുഡ് കരിയര്‍ അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ തന്നെ ആരംഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒടുവില്‍ അത് അദ്ദേഹത്തിന്റെ സ്വപ്നചിത്രത്തിലൂടെ തന്നെ സഫലമായി. അതില്‍ ഒരുപാടൊരുപാട് സന്തോഷമുണ്ട്. ജവാന്‍ തികച്ചും വെല്ലുവിളി നിറഞ്ഞ പ്രോജക്ട് ആയിരുന്നു. ചിത്രത്തിലെ ഓരോ രംഗത്തിലും വ്യത്യസ്ത ഭാവപ്രകടങ്ങളാണ് കഥാപാത്രങ്ങള്‍ നടത്തുന്നത്. അവയെയെല്ലാം സംഗീതപരമായി ബന്ധിപ്പിക്കുകയെന്നത് തികച്ചും പ്രയാസമേറിയ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ ഒന്നല്ല മൂന്ന് ചിത്രങ്ങളുടെ ജോലി ഒരേ സമയം ചെയ്യുന്നുവെന്ന തോന്നലായിരുന്നു മനസ്സില്‍’, അനിരുദ്ധ് രവിചന്ദര്‍ പറഞ്ഞു.
അനിരുദ്ധിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ജവാന്‍’. ചിത്രത്തിലെ എല്ലാ പാട്ടുകളും യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു. ജവാനു വേണ്ടി പാട്ടൊരുക്കിയതിന് 10 കോടി രൂപയാണ് അനിരുദ്ധ് പ്രതിഫലം വാങ്ങിയതെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനൊടൊപ്പം സണ്‍ പിക്‌ചേഴ്‌സ് അനിരുദ്ധിന് ചെക്കും പൊര്‍ഷെ കാറും കൈമാറിയിരുന്നു.
രജനികാന്ത് ചിത്രം ജയിലറിനു വേണ്ടി അനിരുദ്ധ് ചിട്ടപ്പെടുത്തിയ ‘കാവാലാ’ പാട്ടും റെക്കോര്‍ഡുകള്‍ മറികടന്ന് ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. 2012ല്‍ പുറത്തിറങ്ങിയ ത്രീ എന്ന ചിത്രത്തിലൂടെ സംഗീതസംവിധാനത്തില്‍ ഹരിശ്രീ കുറിച്ചതാണ് അനിരുദ്ധ് രവിചന്ദര്‍. അന്ന് 21 വയസ്സ് മാത്രമായിരുന്നു അനിരുദ്ധിന്റെ പ്രായം. ത്രീയിലെ’വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനത്തിലൂടെ രാജ്യമൊട്ടാകെ
അതേസമയം,സംഗീത സംവിധായകനും ഗായകനുമാണ് അനിരുദ്ധ് രവിചന്ദര്‍. 1990 ഒക്ടോബര്‍ 16ന് ജനിച്ചു. 2011 മുതല്‍ ചലച്ചിത്രമേഖലയില്‍ സജീവം. ഐശ്വര്യ ആര്‍, ധനുഷ് സംവിധാനം ചെയ്ത ‘3’ എന്ന സിനിമയിലൂടെ തമിഴ് ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിനു വേണ്ടി അനിരുദ്ധ് സംഗീതം നല്‍കിയ ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനം യൂടൂബില്‍ വൈറലായി. നിലവില്‍ 10 കോടിയിലേറെ വ്യൂസ് ആണ് ഈ ഗാനത്തിനു യൂടൂബില്‍ ലഭിച്ചിട്ടുള്ളത്. 2012ല്‍ എതിര്‍ നീച്ചല്‍, ഡേവിഡ് എന്നീ ചിത്രങ്ങല്‍ക്കുവേണ്ടി സംഗീതം ചെയ്തു.
2013ല്‍ വണക്കം ചെന്നൈ, ഇരണ്ടം ഉലകം എന്നീ ചിത്രങ്ങളും 2014ല്‍ കത്തി, കാക്കി സട്ടൈ, മാരി എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും സംഗീതം ചെയ്തു. പിന്നീട് നാനും റൗഡിതാന്‍, വേതാളം, തങ്ക മകന്‍, റെമോ, വിവേകം തുടങ്ങിയ ചിത്രങ്ങളും ചെയ്തു. പ്രേമം എന്ന മലയാളം ചലച്ചിത്രത്തിലെ ‘റോക്കാന്‍ കൂത്ത്’ എന്ന ഗാനം ആലപിച്ചത് അനിരുദ്ധ് ആണ്.