ടിക്കറ്റ് എടുത്തോളു… ‘ജവാൻ’ നാളെ 99 രൂപയ്ക്ക് കാണാം : ഷാരൂഖ് ഖാൻ

0
236

ബോക്സോഫീസില്‍ റെക്കോർഡ് കളക്ഷൻ നേടിയ ഷാരൂഖ് ഖാൻ ചിത്രമാണ് ‘ജവാൻ’. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഈ സിനിമ . അറ്റ്ലീ സംവിധാനം നിർവഹിച്ച ഈ ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതേസമയം ഒക്ടോബര്‍ 13 വെള്ളിയാഴ്ച ഷാരൂഖ് ചിത്രം ജവാന്‍റെ ടിക്കറ്റി​ന്റെ വില കുത്തനെ താഴ്ത്തിയിരിക്കുകയാണ്. ചിത്രം 99 രൂപയ്ക്ക് കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് ഒരുങ്ങുന്നത്. ദേശീയ സിനിമാ ദിനത്തിനോട് അനുബന്ധിച്ച്, തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ഈ പ്രത്യേക പ്രദർശനം ഉണ്ടാവുക.

ഷാരൂഖ് ഖാൻ തന്നെയാണ് സമൂഹമാധ്യമമായ എക്‌സിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ജവാന് മാത്രമല്ല ഈ ഓഫര്‍ ഉള്ളത്. രാജ്യത്തെ 4000 സ്ക്രീനുകളില്‍ നാളെ സിനിമകൾക്ക് ടിക്കറ്റ് ഇളവുണ്ട്. ഇപ്പോള്‍ തീയറ്ററില്‍ ഓടുന്ന ചിത്രങ്ങള്‍ക്ക് പുറമേ ദേശീയ മള്‍ട്ടിപ്ലക്സ് ശൃംഖലകള്‍ സിനിമ ക്ലാസിക്കുകള്‍ അടക്കം ഒരാഴ്ചയോളമായി പ്രദര്‍ശിപ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരം. ഐമാക്സില്‍ അടക്കം ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. മള്‍ട്ടി പ്ലെക്‌സ് ആസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഈ പ്രത്യേക ഓഫറുമായി എത്തിയത്.

മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിെ്രെപഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളിലാണ് ഈ ഓഫർ ലഭിക്കുക. മാത്രമല്ല ഒക്ടോബര്‍ 13ന് ഏത് സമയത്തും ഈ ഓഫര്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട് . അതേസമയം ബുക്കിങ് അപ്പുകളിൽ 99 രൂപയ്ക്ക് പുറമെ അധിക ചാർജും ഈടാക്കും. എന്നാൽ തീയറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്. എന്നാൽ ഐമാക്സ്, 4ഡിഎക്സ്, റിക്ലെെനർ തുടങ്ങിയ പ്രീമിയം വിഭാ​ഗങ്ങൾക്ക് ഓഫർ ലഭ്യമല്ല. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഓഫർ ലഭ്യമല്ലെന്നും വിവരങ്ങളുണ്ട്.

ഇത്തരം വലിയ കളക്ഷനോടെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളുടെ ലിസ്റ്റിലേക്കും ജവാൻ എത്തിയിട്ടുണ്ട് . പത്താനെ പോലെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമായിരുന്നില്ല ജവാന്‍. എന്നാല്‍ പത്താന്‍റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന കിംഗ് ഖാന്‍ ചിത്രം എന്ന രീതിയിൽ ചിത്രം തിയറ്ററുകളിൽ കത്തിക്കയറി. ഒരേ വര്‍ഷംതന്നെ കരിയറിലെ ഏറ്റവും വലിയ രണ്ട് വിജയ ചിത്രങ്ങള്‍ ഇതോടെ ഷാരൂഖ് ഖാന് സ്വന്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here