കിംഗ് ഖാൻ ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്ത ”ജവാൻ ” തിയറ്ററുകളിൽ മികച്ച വിജയത്തോടെ പ്രദർശനം തുടരുകയാണ്.റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍ എത്തിയിരുന്നു.മാത്രമല്ല ആഗോള വ്യാപകമായി ചിത്രം നേടിയത് 500 കോടിക്ക് മുകളിലാണ് .ഇപ്പോൾ ജവാന്‍ നേടിയ ഫസ്റ്റ് മണ്‍ഡേ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ്.
The box office is running high with King Khan!✨🔥
Have you watched it yet? Go book your tickets now!https://t.co/B5xelU9JSg
Watch #Jawan in cinemas – in Hindi, Tamil & Telugu. pic.twitter.com/ACjLyO4D4H
— Red Chillies Entertainment (@RedChilliesEnt) September 12, 2023
ബോക്സ്ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ വാരാന്ത്യത്തിന് ശേഷമെത്തുന്ന തിങ്കളാഴ്ച ഒരു ചിത്രം എത്ര നേടും എന്നതിന് വലിയ പ്രാധാന്യമുണ്ട്.റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ വാരാന്ത്യത്തില്‍ കുടുംബപ്രേക്ഷകരടക്കം കൂട്ടമായി എത്തിയതിന് ശേഷമുള്ള ആദ്യ പ്രവര്‍ത്തിദിനം എന്നതാണ് തിങ്കളാഴ്ചയുടെ പ്രത്യേകതയായി കണക്കാക്കുന്നത്.ജവാനിലേക്ക് വരുമ്പോൾ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് തിങ്കളാഴ്ച ചിത്രം നേടിയത് 54.1 കോടിയാണ്. റിലീസ് ചെയ്ത വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള നാല് ദിനങ്ങളില്‍ നിന്നായി 520.79 കോടി നേടിയിരുന്നു ചിത്രം നേടിയിരുന്നത്. അനലിസ്റ്റുകളുടെ കണക്കുകൾ പ്രകാരം ചിത്രം മികച്ച കളക്ഷനാണ് ആദ്യ വാരാന്ത്യത്തിനു ശേഷമുള്ള തിങ്കളാഴ്ച നേടിയിരിക്കുന്നത് .
ആദ്യമായാണ് ഒരു ഹിന്ദി സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 200 കോടിയിലധികം നേടുന്നത്.ആഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു .കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ലഭിച്ചിരുന്നു. അവസാനം പ്രർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ പഠാൻ 108 കോടി രൂപയുടെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത പഠാൻ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു.സമീപകാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ‘പഠാൻ’ കരസ്ഥമാക്കിയത്. ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്.