ഇന്ത്യന്‍ ബോക്സോഫീസില്‍ 600 കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രമായി മാറി ഷാരൂഖ് ചിത്രം ജവാൻ

0
219

റ്റ്ലീ സംവിധാനം ചെയ്ത് ഷാരൂഖ് നായകനായി എത്തിയ ജവാൻ തിയറ്ററുകളിൽ വലിയ വിജയമാണ് കരസ്ഥമാക്കിയത് .ഇപ്പോൾ ഇന്ത്യൻ ബോക്സോഫീസില്‍ ജവാൻ നേടിയ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.600 കോടിയാണ് ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ മാത്രം നേടിയിരിക്കുന്നത്.റിലീസ് ചെയ്ത് 25മത്തെ ദിവസം ഇന്ത്യന്‍ ബോക്സോഫീസില്‍ ഇതുവരെ ഒരു ചിത്രവും നേടാത്ത നേട്ടമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്.Jawan box office collection day 13: Shah Rukh Khan film to pass Rs 900  crore globally, just days away from overtaking Pathaan | Bollywood News -  The Indian Express

ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് കണക്കുകള്‍ പ്രകാരം ആദ്യവാരത്തില്‍ ജവാന്‍ ഇന്ത്യയില്‍ നിന്നും 389 കോടിയാണ് നേടിയത്. രണ്ടാം വാരത്തില്‍ 139.1 കോടിയാണ് നേടിയത്. മൂന്നാം വാരത്തില്‍ ജവാന്‍ 55.92 കോടിയാണ് നേടിയത്. റിലീസ് ചെയ്ത് 25മത്തെ ദിനത്തില്‍ വിവിധ ഭാഷകളിലായി ജവാന്‍ നേടിയത് 8.80 കോടി രൂപയാണ്. ചിത്രം ആഗോള ബോക്സോഫീസില്‍ ഇതുവരെ 1068.58 കോടിയാണ് നേടിയിരിക്കുന്നത്.

ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് ജവാൻ 1000 കോടി ക്ലബിൽ എത്തിയത് .നിർമ്മാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക വിവരം പുറത്തുവിട്ടത് . ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രത്തിന് റിലീസിന് എത്തിയ അന്ന് മുതൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു 900 ക്ലബ്ബിൽ ഇടം നേടിയത്. ആഗോളതലത്തില്‍ ജവാൻ നേടിയത് 979.29 കോടി രൂപയാണെന്നു പുറത്ത് വന്നിരുന്നു. മുൻപേ ഷാരൂഖ് ഖാന്റെ പഠാൻ 1000 കോടി ക്ലബില്‍ എത്തിയിരുന്നു.Jawan Review - Rediff.com

ആദ്യമായാണ് ഒരു ഹിന്ദി സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 200 കോടിയിലധികം നേടുന്നത്.ആ​ഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു .കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാ​ന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ലഭിച്ചിരുന്നു. അവസാനം പ്ര‍ർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ പഠാൻ 108 കോടി രൂപയുടെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു.Jawan Box Office Day 1 Morning Occupancy: Shah Rukh Khan Starrer Registers  A Bumper Opening & It's Bigger Than Pathaan!പണമടച്ചുള്ള പ്രിവ്യൂ ഷോകളും, ഫാൻ ബെനിഫിറ്റ് ഷോകളും ഒന്നുംതന്നെ ഇല്ലാതെയാണ് ഷാരൂഖ് ഖാ​ന്റെ ജവാനും പഠാനും ഈ സംഖ്യകൾ സ്വന്തമാക്കിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത പഠാൻ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു.സമീപകാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ‘പഠാൻ’ കരസ്ഥമാക്കിയത്.ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here