ദിവസങ്ങൾക്കുള്ളിൽ ബോക്സ് ഓഫീസിൽ വിജയങ്ങൾ കൊയ്ത് ഗദ്ദർ 2, ജയിലർ : ഇനി ജവാന്റെ വരവ്

0
292

ബോക്സ് ഓഫീസിൽ നേട്ടങ്ങൾ കൊയ്ത് മുന്നേറുകയാണ് ഗദ്ദർ 2, ജയിലർ എന്നീ ചിത്രങ്ങൾ. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ബോക്സ് ഓഫീസിൽ മറ്റൊരു ഇരട്ടി വിജയം കൊയ്യാൻ ഷാരൂഖ് ഖാൻ നായകനായെത്തുന്ന ജവാൻ എത്തുന്നു എന്നാണ്. ഗദ്ദർ 2 ഈ ദിവസങ്ങൾക്കുള്ളിൽ നേടിയത് അഞ്ഞൂറ് കോടിയാണ്. 2001ല്‍ പുറത്തിറങ്ങിയ വിജയ ചിത്രം ‘ഗദര്‍: ഏക് പ്രേം കഥ’ യുടെ രണ്ടാം ഭാഗമാണ് ‘ഗദ്ദർ 2‘. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയത്. ഷാരൂഖ് ഖാൻ നായകനായ ബ്രഹ്മാണ്ഡ ചിത്രം പഠാന് ശേഷമുള്ള വലിയ ഹിറ്റായിരിക്കുകയാണ് ‘ഗദ്ദർ 2 .

Gadar 2 review: Not all films deserve a sequel | Bollywood - Hindustan Times

അതേസമയം രജനികാന്ത് നായകനായെത്തിയ ചിത്രം ജയിലർ 650 കോടിയിലേക്ക് എത്താനായിരിക്കുകയാണ്. വലിയൊരു വിജയമാണ് ഈ ചിത്രങ്ങൾ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്നാഴ്ച കൊണ്ടാണ് ഈ സിനിമകളെല്ലാം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആഗോളവിപണിയിൽ 525 കോടിയാണ് ചിത്രം നേടിയത്. നാല്പതിലധികം ഹൗസ്ഫുള്‍ ഷോകളാണ് ജയിലറിന് ലഭിച്ചതെന്നാണ് തീയേറ്ററുകളിലെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഇത്രയും കാലത്തിനിടയിൽ ലഭിച്ച റെക്കോര്‍ഡ് കളക്ഷൻ ആണ് ഇതെന്നും അണിയറപ്രവർത്തകർ പറയുന്നുണ്ട്.

Jailer' box office collection Day 16: Rajinikanth's film eyes Rs 600 crore  worldwide - India Today

സെപ്റ്റംബർ ഏഴിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ആദ്യ ദിനം തന്നെ ആ​ഗോളതലത്തിൽ നൂറു കോടി നേടുന്ന രണ്ടാമത്തെ ഷാരൂഖ് ചിത്രമായിരിക്കും ജവാൻ എന്നാണ് പ്രേക്ഷക സംസാരം. സിനിമക്ക് ലോകമെമ്പാടും ഗംഭീര ഹൈപ്പ് നൽകിയതും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കാൻ കാരണമാകുമെന്ന് തന്നെയാണ് വിവരങ്ങൾ. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര,ദീപിക പദുക്കോൺ,പ്രിയ മണി തുടങ്ങിയ വലിയൊരു താര നിര തന്നെ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്.

Shah Rukh Khan's 'Jawan' Advance Booking To Open On This Date

നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ തിയറ്ററുകളിൽ എത്തുക. അഡ്വാൻസ് ബുക്കിംഗിൽ യുഎസില്‍ ഇതുവരെ 1.57 കോടി രൂപയാണ് ഷാരൂഖ് ചിത്രം ജവാന്‍’ സ്വന്തമാക്കിയിരിക്കുന്നത് .431 പ്രദേശങ്ങളിലായി 1822 ഷോകളിൽ 12340 ടിക്കറ്റുകളാണ് ഇതിനോടകം ബുക്കിംഗ് ആയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here