കേരളത്തില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രങ്ങളുടെ ലിസ്റ്റിൽ ജവാനും

0
177

പ്രീറിലീസ് ഹൈപ്പോടുകൂടി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായ ജവാൻ.വേൾഡ് വൈഡായി റിലീസിന് എത്തിയ ചിത്രം കേരളത്തിലും മികച്ച ബോക്സ് ഓഫീസ് പ്രതികരണം നേടുന്ന കാഴ്ചയാണ് നിലവിലുള്ളത്.ഇപ്പോൾ കേരളത്തില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ എക്കാലത്തെയും ബോളിവുഡ് ചിത്രങ്ങളുടെ ലിസ്റ്റില്‍ മൂന്നാമത് എത്തിയിരിക്കുകയുമാണ് ജവാൻ.Jawan | Nayantara's look from 'Jawan' released, actress seen in action avatar (New India) - News8Plus-Realtime Updates On Breaking News & Headlinesവ്യാഴാഴ്ച മുതല്‍ തിങ്കള്‍ വരെയുള്ള അഞ്ച് ദിവസത്തിനുള്ളിൽ ചിത്രം 10 കോടിക്ക് മുകളില്‍ കേരളത്തില്‍ നിന്ന് നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ബോളിവുഡില്‍ നിന്ന് ഇതിന് മുന്‍പ് രണ്ട് ചിത്രങ്ങള്‍ മാത്രമാണ് കേരളത്തില്‍ 10 കോടിക്ക് മുകളില്‍ നേടിയിരുന്നത്. പഠാനും ദംഗലും. പഠാന്‍ 13.1 കോടിയും ദംഗല്‍ 10.56 കോടിയുമാണ് കളക്റ്റ് ചെയ്തത്. ഈ റെക്കോര്‍ഡുകള്‍ ജവാന്‍ ബ്രേക്ക് ചെയ്യുമോ എന്നാണ് ഇനി അറിയേണ്ടത്.Shah Rukh Khan Dons Multiple Looks To Fight Wrongs In Society In The Action-Packed Teaser/Trailer of 'Jawan' - Sacnilkകഴിഞ്ഞ ദിവസമാണ് അറ്റ്ലീ സംവിധാനം ചെയ്ത ജവാൻ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.മികച്ച പ്രേക്ഷക പ്രതികരണത്തോടെ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍ എത്തുകയും മൂന്ന് ദിവസത്തില്‍ ചിത്രം ആഗോള വ്യാപകമായി നേടിയത് 384.69 കോടിയാണ് എന്നുമാണ് നിർമ്മാതാക്കളായ റെഡ് ചില്ലീസ് പറയുന്നത്.ആദ്യദിനത്തില്‍ ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 129.6 കോടി ആയിരുന്നു. രണ്ടാം ദിനത്തില്‍ അത് 110 കോടിക്ക് മുകളിലുമായിരുന്നു .വാരന്ത്യത്തിന്‍റെ തുടക്കമായ ശനിയാഴ്ച 147 കോടിയാണ് ചിത്രം ആഗോള വ്യാപകമായി നേടിയത്.എന്തായാലും ചിത്രത്തിൻറെ മുടക്കുമുതലിനെക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോർട്ടുകൾ .Jawan Wallpapers - Top Free Jawan Backgrounds - WallpaperAccessആദ്യമായാണ് ഒരു ഹിന്ദി സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 200 കോടിയിലധികം നേടുന്നത്.ആ​ഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു .കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാ​ന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ലഭിച്ചിരുന്നു. അവസാനം പ്ര‍ർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ പഠാൻ 108 കോടി രൂപയുടെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു.Shah Rukh Khan, Atlee shooting for some action sequences for 'Jawan'; film to wrap up on July 21: Report | Hindi Movie News - Times of India

പണമടച്ചുള്ള പ്രിവ്യൂ ഷോകളും, ഫാൻ ബെനിഫിറ്റ് ഷോകളും ഒന്നുംതന്നെ ഇല്ലാതെയാണ് ഷാരൂഖ് ഖാ​ന്റെ ജവാനും പഠാനും ഈ സംഖ്യകൾ സ്വന്തമാക്കിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത പഠാൻ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു.സമീപകാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ‘പഠാൻ’ കരസ്ഥമാക്കിയത്.ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here