ആഗോള വ്യാപകമായി ജവാൻ നേടിയത് എത്ര ? ഔദ്യോഗിക കണക്കുകള്‍ പുറത്ത്‌വിട്ട് റെഡ് ചില്ലീസ്

0
237

കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ജവാനിന്റെ വിശേഷങ്ങളാണ് സിനിമാലോകത്തെ പ്രധാന ചർച്ച.കഴിഞ്ഞ ദിവസമാണ് അറ്റ്ലീ സംവിധാനം ചെയ്ത ജവാൻ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.മികച്ച പ്രേക്ഷക പ്രതികരണത്തോടെ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ഇപ്പോൾ ആഗോളവ്യാപകമായി ചിത്രം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ റെഡ് ചില്ലീസ്.

റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍ എത്തുകയും മൂന്ന് ദിവസത്തില്‍ ചിത്രം ആഗോള വ്യാപകമായി നേടിയത് 384.69 കോടിയാണ് എന്നുമാണ് നിർമ്മാതാക്കളായ റെഡ് ചില്ലീസ് പറയുന്നത്.ആദ്യദിനത്തില്‍ ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 129.6 കോടി ആയിരുന്നു. രണ്ടാം ദിനത്തില്‍ അത് 110 കോടിക്ക് മുകളിലുമായിരുന്നു .വാരന്ത്യത്തിന്‍റെ തുടക്കമായ ശനിയാഴ്ച 147 കോടിയാണ് ചിത്രം ആഗോള വ്യാപകമായി നേടിയത്.എന്തായാലും ചിത്രത്തിൻറെ മുടക്കുമുതലിനെക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോർട്ടുകൾ .Jawan Movie Review: Shah Rukh Khan Gets From South What Bollywood Failed To Do For Years!ആദ്യമായാണ് ഒരു ഹിന്ദി സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 200 കോടിയിലധികം നേടുന്നത്.ആ​ഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു .കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാ​ന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ലഭിച്ചിരുന്നു. അവസാനം പ്ര‍ർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ പഠാൻ 108 കോടി രൂപയുടെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു.Jawan Movie Review: Shah Rukh Khan Gets From South What Bollywood Failed To Do For Years!പണമടച്ചുള്ള പ്രിവ്യൂ ഷോകളും, ഫാൻ ബെനിഫിറ്റ് ഷോകളും ഒന്നുംതന്നെ ഇല്ലാതെയാണ് ഷാരൂഖ് ഖാ​ന്റെ ജവാനും പഠാനും ഈ സംഖ്യകൾ സ്വന്തമാക്കിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത പഠാൻ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു.സമീപകാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ‘പഠാൻ’ കരസ്ഥമാക്കിയത്.ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്.Jawan movie review Archives - Filmy Manchജവാൻ സിനിമക്ക് ലോകമെമ്പാടും ഗംഭീര ഹൈപ്പ് നൽകിയത് ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായിട്ടുണ്ട് .ചിത്രത്തിൻറെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു .ആയിരക്കണക്കിനാളുകളാണ് ആ ദിവസം അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നത്.സിനിമയിലെ മൊട്ടത്തല ആദ്യത്തേതും അവസാനത്തേതും ആയിരിക്കുമെന്നും ഈ രൂപത്തിൽ ഇനി തന്നെ കാണാൻ സാധിക്കില്ലെന്നും ‘മൊട്ട’ ലുക്കിൽ കാണാൻ ജവാന്റെ ഷോയ്ക്ക് ആരാധകരെ ഷാരൂഖ് ക്ഷണിച്ചതും ചിത്രത്തിന് വലിയ ഹൈപ്പ് നൽകിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here