ജവാന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു. മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ട്രെയ്‌ലർ 4 മില്ല്യണിന്റെ അടുത്ത് കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത്. ഈ ദിവസം തന്നെ നായികയായ നയൻതാര ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്നതും കൂടുതൽ ആരാധക ശ്രദ്ധ നേടാൻ കാരണമായി.

കിംഗ് ഖാൻ ഷാരൂഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം. ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താര നിര തന്നെ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം പ്രദർശനത്തിന് എത്തുക. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ തിയറ്ററുകളിൽ എത്തുക.

അഡ്വാൻസ് ബുക്കിംഗിൽ യുഎസില്‍ ഇതുവരെ 1.57 കോടി രൂപയാണ് ഷാരൂഖ് ചിത്രം ജവാന്‍’ സ്വന്തമാക്കിയിരിക്കുന്നത്. 431 പ്രദേശങ്ങളിലായി 1822 ഷോകളിൽ 12340 ടിക്കറ്റുകളാണ് ഇതിനോടകം ബുക്കിംഗ് ആയിരിക്കുന്നത്. ആദ്യമായാണ് യുഎസിൽ ഒരു ബോളിവുഡ് ചിത്രം റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗിൽ ഇത്രയും തുക നേടുന്നത്.
View this post on Instagram
ബുക്ക് മൈ ഷോയില്‍ ഷാരൂഖ് ചിത്രത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നവരുടെ എണ്ണം 2,60000 ആണ്. റിലീസ് ആകുന്നതിന് മുൻപ് തന്നെ ആളുകൾ ഇത്രയും താല്പര്യം പ്രകടിപ്പിക്കണമെങ്കിൽ റിലീസ് ആയി കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി എന്നാണ് ഷാരൂഖ് ആരാധകർ പറയുന്നത്.
ചിത്രത്തിൽ തമിഴ് സൂപ്പര്‍സ്റ്റാർ ദളപതി വിജയ് ചിത്രത്തില്‍ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്ന രീതിയിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. വാർത്ത പ്രചരിച്ചതോടുകൂടി ജവാന്റെ നിലവിലുള്ള ഹൈപ്പ് ഉയർന്നിരിക്കുകയാണ്. ജവാന്റെ’ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടി രൂപയ്ക്ക് വാങ്ങി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘പഠാൻ’ ആണ് ഷാരൂഖ് ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ സിനിമ. ദീപിക പദുക്കോൺ ആയിരുന്നു ചിത്രത്തിലെ നായിക.

