ജയം രവിയും നയൻതാരയും നരേനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരൈവൻ. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എൻഡ്രേണ്ട്റും പുന്നഗൈ, മനിതൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ. അഹമ്മദ് ആണ്. സെപ്തംബർ 28നാകും ചിത്രം തീയേറ്ററുകളിൽ എത്തുക.
ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം മൂവീസ്. ഇരൈവൻ എന്ന ചിത്രത്തിന്റെ നിർമ്മാണക്കമ്പനിയായ പാഷൻ സ്റ്റുഡിയോസിന്റെ ട്വിറ്റർ പേജിലൂടെ ആണ് പുതിയ അപ്ഡേറ്റ്സ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ജയിലർ, ജവാൻ, ലിയോ തുടങ്ങിയ ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശം ഗോകുലം മൂവീസ് സ്വന്തമാക്കിയിരുന്നു.
We are Happy to announce @GokulamMovies has acquired the Kerala theatrical rights of #Iraivan🥁🔥
In Cinemas on Sept 28th💥@actor_jayamravi #Nayanthara @Ahmed_filmmaker @thisisysr @GokulamGopalan @Krishna04085247@Jsujithnair @DreamBig_Film_s #SreeGokulamMovies pic.twitter.com/phswmnYtXC
— Passion Studios (@PassionStudios_) September 9, 2023
അതേസമയം, ഇരൈവന്റെ ട്രെയ്‌ലർ റിലീസ് ചെയ്തിരുന്നു. ജയം രവി അവതരിപ്പിക്കുന്ന അർജുൻ എന്ന പോലീസുകാരനും ബ്രഹ്മ എന്ന സീരിയൽ കില്ലർ ആയ രാഹുൽ ബോസും തമ്മിലുള്ള മത്സരങ്ങളുടെയും കേസ് അന്വേഷണത്തിന്റെയും കഥയാകും ചിത്രം പറയുക എന്നാണ് പുറത്ത് വരുന്ന സൂചനകൾ പറയുന്നത്. പ്രശസ്ത സംഗീത സംവിധായകനായ യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ് എന്നീ നാലു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
ഹിറ്റ് ക്രൈം ത്രില്ലർ ചിത്രം ‘തനി ഒരുവന്റെ’ എട്ടാം വാർഷികദിനത്തിലായിരുന്നു ചലച്ചിത്ര നിർമ്മാതാവ് മോഹൻ രാജ തന്റെ നടനും സഹോദരനുമായ ജയം രവിയും, നടി നയൻതാരയുമായി വീണ്ടും ഒന്നിക്കുന്ന ഈ പ്രോജക്റ്റിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൂടാതെ മലയാളം ബിഗ്‌ബോസ് സീസൺ 5 താരം ലച്ചുവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
2015ൽ പുറത്തിറങ്ങിയ തനി ഒരുവന് ശേഷം ജയം രവിയും നയൻതാരയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുധൻ സുന്ദരവും ജയറാമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ഹരി. കെ. വേദാന്ത്, എഡിറ്റർ : ജെ വി മണികണ്ഠ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ: ജാക്കി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അരുണാചലം, ആക്ഷൻ : ഡോൺ അശോക്, സംഭാഷണങ്ങൾ: സച്ചിൻ, കാർത്തികേയൻ സേതുരാജ്, വസ്ത്രാലങ്കാരം: അനു വർദ്ധൻ, പ്രിയ കരൺ & പ്രിയ ഹരി, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, ഓഡിയോ ഓൺ: ജംഗ്ലീ മ്യൂസിക് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.