ഞാന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുവാനുള്ള കാരണം തുറന്ന് പറഞ്ഞ് ജയപ്രകാശ് പയ്യന്നൂര്‍.മൂവി വേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സിനിമയില്‍ നിന്ന് മാറിനില്‍ക്കാനുള്ള കാരണം പറഞ്ഞത്.
ഫോട്ടോഗ്രാഫിയുടെ മര്‍മ്മമറിയുന്ന ഒരു ഫോട്ടോഗ്രാഫറാണ് ജെ.പി എന്നറിയപ്പെടുന്ന ജയപ്രകാശ് പയ്യന്നൂര്‍. പ്രവാസ ലോകത്ത് ഇന്ന് ഏറെ തിരക്കുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫറുമാണ് അദ്ദേഹം.
ജെ.പിയുടെ വാക്കുകള്‍…
ദുബായില്‍ ഇറങ്ങുന്ന മാഗസിനില്‍ രണ്ടെണ്ണത്തില്‍ ഞാന്‍ സ്റ്റില്‍
ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിരുന്നു.. ടേക്ക് വണ്‍, മയൂരി, ഞാനായിരുന്നു ഫോട്ടോഗ്രാഫര്‍, മീഡിയയയുമായും ആര്‍ടിസ്റ്റുമായി അടുക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. മനോരമയുടെ 300 കവറുകള്‍ ചെയ്തിട്ടുണ്ട്. ആര്‍ടിസ്റ്റിന്റെയും അല്ലാതെയും കവറുകള്‍ ചെയ്തിട്ടുണ്ട്.
ദുബായില്‍ ഒരു റിട്ടയേഡ് ലൈഫുണ്ടെങ്കില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി കാണാം. സിനിമയില്‍ നിന്നുള്ള ഗുണങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നടക്കില്ല. അല്ലെങ്കില്‍ അന്നേ ചുവടുമാറണമായിരുന്നു. നമുക്ക് കിട്ടുന്ന വരുമാനത്തിന് ഒരു പരിധിയുണ്ട്. കാലംമാറുന്നതിന് അനുസരിച്ച് നമ്മുടെ ചുറ്റുപാടുകളും ചെലവുകളും എല്ലാ കൂടുമല്ലോ?. സിനിമ മാര്‍ക്കറ്റായി ഉപയോഗിച്ചുകൊണ്ടുതന്നെയാണ്.
സിനിമ തന്നെയാണ് എന്നെ ഈ നിലയിലെത്തിച്ചിരിക്കുന്നത്. സിനിമയുള്ളതുകൊണ്ടാണ് ആ ഫെയിം കിട്ടുന്നത്. കറക്ടായിട്ട് അപ്‌ഡേഷന്‍ ചെയ്യുക. ക്യാമറയായാലും നമ്മുടെ അറിവുകളായാലും കൃത്യമായി അപ്‌ഡേറ്റ് ചെയ്തു പോയാല്‍ നല്ലതാണ്. അതുകൊണ്ട് തന്നെയാണ് അന്നുള്ളചുറുചുറുക്ക് കൊണ്ടാണ് ഇന്നും പിടിച്ചു നില്‍ക്കുന്നത്.
പെരുമഴക്കാലത്തിലെ മീരജാസ്മീനും കാവ്യമാധവനും. രണ്ടുപേരും തകര്‍ത്തഭിനയിച്ച സിനിമകളാണ്. ഭാവനയായാലും. ഇവരുടെ പടങ്ങള്‍ എത്രയെടുത്താലും മതിയാകില്ല. കാവ്യ അവരുടെ വീടിന്റെ മുറ്റത്ത് നില്‍ക്കുന്ന സീന്‍. മഴത്തുള്ളികള്‍ വീഴുന്ന സീനുകള്‍, സാധാരണ പോലുള്ള മഴയല്ലല്ലോ, ഫസ്റ്റ് ഷോട്ടില്‍ തന്നെ എടുക്കണമല്ലല്ലോ? ഹോസില്‍ നിന്ന് വെള്ളം വീഴുമ്പോള്‍ കൃത്യമായിട്ട് എടുക്കണം. അന്ന് ഡിജിറ്റല്‍ പോലുള്ളതല്ലല്ലോ? പെട്ടെന്ന് ക്യാമറയില്‍ എടുക്കാന്‍ പറ്റില്ലല്ലോ?.വളരെ വേഗത്തില്‍ എടുക്കണം. അതൊക്കെ വളരെ രസകരമായിട്ടുള്ള കാര്യമാണ്.
അതേസമയം,സുനിലേട്ടന്റെ ചിത്രമാണ് വല്യേട്ടന്‍. വല്യേട്ടനില്‍ മമ്മൂക്ക മുണ്ടുടുക്കുന്ന പടം,അതൊരു വല്യ ഫ്ള്കസായിട്ട് വന്നിരുന്നു. വൈറ്റ് ഫോര്‍ട്ടിന്റെ മുന്നിലായിരുന്നു പാട്ടിന്റെ സീന്‍. ചിത കത്തിച്ചിട്ട് മുണ്ട് ഉടുക്കുന്ന സീന്‍, എല്ലാവരും വരുന്ന ഫോട്ടോ, ക്ലൈമാക്സ് സീനില്‍ വരുന്ന ഫോട്ടോ അങ്ങനെ ചുരുക്കം ഫോട്ടോസ് മാത്രമേ എടുത്തിട്ടുള്ളൂ. നരസിംഹത്തിന്റെ ആദ്യം എടുത്ത ഫോട്ടോസിന്റെ നെഗറ്റീവ് വരെ എന്റെ കൈയ്യിലുണ്ട്.
അതേസമയം, കമല്‍ സാ റുമായി ഒരുമിച്ച് വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന സമയം. ആ സമയത്ത് മോണിറ്റര്‍ ഇല്ല. ക്യാമറയുടെ അടുത്താണ് നില്‍ക്കുക. ക്യമാറമാനും സാറുമാണ് നില്‍ക്കുക.സൂമിട്ടിട്ട് 50 എംഎമ്മിലൂടെ നോക്കിയിട്ടാണ് സാര്‍ ശരിയാണെന്ന് പറയുന്നത്. ചില സമയത്ത് കട്ട് പറയും. ചില സമയങ്ങളില്‍ പുറകോട്ട് പോകുന്ന പാസിംഗ് ഷോട്ടുകള്‍ പോലും സാര്‍ കൃത്യമായി പറയും. ഞാനും സാറുമായിട്ട ഒരുമിച്ച് നില്‍ക്കുമ്പോള്‍ ജെപി ഒന്നു പോയിട്ട് അയാളോട് മാറിനില്‍ക്കാന്‍ പറയാന്‍ പറയും, അല്ലെങ്കില്‍ എന്നെനോക്കിയാല്‍ മതിയെന്ന് പറയും. സാറിന്റെ കൂടെയൊക്കെ വര്‍ക്ക് ചെയ്തത് കൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ പറയാന്‍ തന്നെ സാധിക്കുന്നത്.
അതേസമയം, മമ്മുട്ടിയും മോഹന്‍ലാലും എങ്ങനെ നിന്നാലും ഫ്രെയിമില്‍ പ്രത്യേക ഒരു ഭംഗിയാണ്. അവരെ നമ്മള്‍ ക്യാമറയില്‍ എങ്ങനെ ട്രീറ്റ് ചെയ്യുന്നുവെന്ന് നോക്കിയാല്‍ മതി. ലാലേട്ടനെ എങ്ങനെ നോക്കിയിരുന്നാലും അതിലൊരു പ്രത്യേക ഫീലുണ്ടാകും. ഞാന്‍ പടമെടുത്താല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാനുള്ള കാരണമെന്താണെന്ന് ചോദിച്ചാല്‍ നിങ്ങളുടെ ഏറ്റവും നല്ല ആംഗിളായിരിക്കും ഞാന്‍ എടുക്കുന്നത്. വല്യേട്ടനിലെ ചിത കത്തിക്കഴിഞ്ഞ് കഴിയുമ്പോള്‍ മമ്മൂക്ക മുണ്ടുടുക്കുന്ന ഒരു സീനുണ്ടായിരുന്നു. അത് ഫള്ക്സില്‍ അടിച്ചു വന്നു. അവസാന സീനുകളുടെയെല്ലാം ഫോട്ടോ ഞാനാണ് എടുത്തത്.