എന്നെ ആ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് ജയപ്രകാശ് പയ്യന്നൂര്‍. മൂവി വേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജെ. പി ഈ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഫോട്ടോഗ്രാഫിയുടെ മര്‍മ്മമറിയുന്ന ഒരു ഫോട്ടോഗ്രാഫറാണ് ജെ.പി എന്നറിയപ്പെടുന്ന ജയപ്രകാശ് പയ്യന്നൂര്‍. പ്രവാസ ലോകത്ത് ഇന്ന് ഏറെ തിരക്കുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് അദ്ദേഹം.
ജെ.പിയുടെ വാക്കുകള്‍…
‘ഞാന്‍ സ്വതന്തനായി ചെയ്യുന്ന സിനിമയാണ് ആയിരത്തിലൊരുവന്‍. കലാഭവന്‍ മണിയായിരുന്നു നായകന്‍. സിബിസാറായിരുന്നു അതിന്റെ സംവിധായകന്‍. ആദ്യം എന്നെയായിരുന്നു പൂജയ്ക്ക് വെച്ചത്.. അതു കഴിഞ്ഞ് ഹാരീസ് എന്ന പ്രൊഡ്യുസര്‍ മാറി. സിയാദ് കോക്കറായിരുന്നു പ്രൊഡ്യുസര്‍. സിയാദ് കോക്കറിന്റെ എല്ലാ സിനിമകളും ചെയ്യുന്നത് മോമിചേട്ടനായിരുന്നു. ഞാന്‍ അഡ്വാന്‍സ് വാങ്ങി, പൂജ കഴിഞ്ഞു. സിനിമയുടെ തലേദിവസം വിളിച്ചു പറഞ്ഞു മോമിചേട്ടനായിരിക്കും.റസാഖ് സാറായിരുന്നു എന്നെ പിന്തുണച്ചതും സ്വതന്ത്രനായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചതും.

അരവിന്ദന്‍ കണ്ണൂര്‍ വിളിച്ചു പറഞ്ഞു,റസാക്ക് പയ്യന്നൂരില്‍ വരുന്നുണ്ടെന്ന്. തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ ചെയ്യുന്നുണ്ട്. തെയ്യത്തിന് കുറിച്ച് അറിയാന്‍ വരുന്നുണ്ട്. അദ്ദഹത്തിനെ ചെന്ന് കണ്ടു. ഞാന്‍ മഴത്തുള്ളികിലുക്കത്തില്‍ സുനിലേട്ടനോടൊപ്പം വര്‍ക്ക് ചെയ്യുകയാണ്. ഇതിനിടയില്‍ കുറച്ച് ഫോട്ടോസ് എടുത്ത് കൊടുത്തിട്ട് പോകുകയും ചെയ്തു. ഈ സിനിമ ഇല്ലെന്ന് റസാഖ് സാറിനെ വിളിച്ചു പറഞ്ഞപ്പോള്‍, എനിക്ക് നിന്നെ കാണണം, ഇപ്പോള്‍ നിന്നെ കാണണമെന്ന് പറഞ്ഞു.കണ്ണൂരില്‍ പോയി റസാഖ് സാറിനെ കണ്ടു. ക്യാമറമാന്‍ വേണുഗോപാല്‍, സിബിസാര്‍ എന്നിവരെല്ലാവരും ഉണ്ടായിരുന്നു. അപ്പോള്‍ സിബി സാര്‍ എന്റെ തോളില്‍ തട്ടി പറഞ്ഞു, അതുപോട്ടടാ, ടെന്‍ഷന്‍ അടിക്കണ്ടടാ, നമുക്ക് അടുത്ത പടം ചെയ്യാമെന്ന് പറഞ്ഞു. സിനിമയില്‍ ഇങ്ങനെയാണ്, സംഭവിക്കും’
അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ആദ്യ സിനിമ. കമല്‍ സാറാണ് ഷൈനിനെ കൊണ്ടുവന്നത്. നമ്മള്‍ സിനിമയില്‍ ഉണ്ടായിരുന്നപ്പോഴെ ഒരു കൗതുകമുള്ള ക്യാരക്ടറായിരുന്നു അവന്‍. രാവിലെ എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കും. അവനെ ആരെങ്കിലും കാണാന്‍ വന്നിട്ടുണ്ടാകും. ആരാ എന്ന് ചോദിക്കുമ്പോള്‍ അമ്മാവനാണ് എന്ന് പറയും.
പിന്നെ ഞാന്‍ എപ്പോഴും ചോദിക്കുമ്പോള്‍ ആരാ അമ്മാവനാ, എന്ന് ഞങ്ങള് പരസ്പരം കാണുമ്പോള്‍ പറയും. അതു കഴിഞ്ഞ് നിരവധി പടങ്ങള്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് ചെയ്തിട്ടുണ്ട്. അവന്‍ ആദ്യമായിട്ട് കമല്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴും ഞാനാണ് ഫോട്ടോയെടുത്തത്. ദുബായില്‍ നടന്ന ഗദ്ദാമയുടെ ഫോട്ടോയെടുത്തതും ഞാനാണ്.

