ഞാൻ കണ്ട ചില നിർമ്മാതാക്കളും, സംവിധായകരുമൊക്കെ വിട്ടുവീഴ്ചകളുടെ ആൾക്കാരാണ്. ജൂഡ് ആയാലും ടിനു ആയാലും ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ആളുകളാണ് എന്ന് വേണു കുന്നപ്പിള്ളി. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വേണു കുന്നപ്പിള്ളി.
വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ…
ടിനു ഈ സിനിമ ചെയ്യുമ്പോൾ അദ്ദേഹം വളരെയധികം കഴിവുള്ള ആളാണ്, എന്താണ് വേണ്ടതെന്നു വച്ചാൽ അതിന്റെ പൂർണതയ്ക്കു വേണ്ടി എത്ര ദിവസം വേണമെങ്കിലും ബുദ്ധിമുട്ടാൻ പുള്ളിയ്ക്ക് യാതൊരു മടിയും ഇല്ലാത്തയാളാണ്. ഞാൻ കണ്ട ചില നിർമ്മാതാക്കളും, സംവിധായകരുമൊക്കെ വിട്ടുവീഴ്ചകളുടെ ആൾക്കാരാണ്. ഇപ്പോൾ ഒരു സംഗീതം ചെയ്തു കഴിഞ്ഞാൽ, അത് കുഴപ്പമില്ല അതുപോലെ വിഎഫ്എക്സ് ചെയ്തുകഴിഞ്ഞാൽ അതും നല്ലതാണെന്നു പറഞ്ഞ് നമ്മളെ ബോധ്യപ്പെടുത്താൻ നോക്കും, സംവിധായകനെ ബോധ്യപ്പെടുത്താൻ നോക്കും, വിഎഫ്എക്സ് കമ്പനിക്കാർ. അങ്ങനെ എല്ലാത്തിനും വിട്ടുവീഴ്ച ചെയ്യുന്ന നിരവധി ആളുകളുണ്ട്.
പക്ഷേ ചില ആളുകൾ ഒരു വിട്ടുവീഴ്ചയുമില്ല, അപ്പോൾ ഞാൻ ചെയ്തിരിക്കുന്ന അവസാനത്തെ രണ്ട് സിനിമകൾ ആണെങ്കിലും ഒരു വിട്ടുവീഴ്ചയുമില്ല. ജൂഡ് ആയാലും ടിനു ആയാലും ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ആളുകളാണ്. അവർക്കത് വേണം, അതായത് അവസാന നിമിഷത്തിൽപോലും ഒരു വിഎഫ്എക്സ് ഷോട്ട് റിജെക്ട് ചെയ്തിട്ട് അത് വീണ്ടും ചെയ്യണം എന്ന് പറയാനായിട്ട് യാതൊരു മടിയും ഇല്ലാത്ത ആളുകളാണ്. അവർ അത് പൂർണ്ണതയ്ക്കു വേണ്ടി ചെയ്യുന്നതാണ്. ചില ആളുകൾ അവരുടെ ശമ്പളം കിട്ടി ഇനി ഇപ്പോൾ എന്തെങ്കിലും ആയിക്കോട്ടെ എന്ന് പറയുന്ന ഇഷ്ടം പോലെ ആളുകളുണ്ട്. അടുത്ത പ്രോജക്ട് വേഗം ജോയിൻ ചെയ്യണം, വേറെ പ്രോജക്ട് ഉണ്ടാകും. അപ്പോൾ അതൊക്കെ എന്ന് പറഞ്ഞാൽ ഓരോരുത്തരുടെ ക്വാളിറ്റി ആണ് അത്.
കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ചാവേർ. ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റിൽ പോസ്റ്ററും ടീസറും, ട്രെയ്ലറും ആരാധകർക്കിടയിൽ പ്രതീക്ഷ വർധിപ്പിച്ചിരുന്നു. രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്ത് വിടാറുള്ളത്. ഇതിനു മുൻപ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.