മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.’കഥ ഇന്നുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജു മേനോന്റെ നായികയായി പ്രശസ്ത നർത്തകിയും പ്രമുഖയുമായ മേതിൽ ദേവികയാണ് എത്തുന്നത്.ആദ്യമായി മേതിൽ ദേവിക അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘കഥ ഇന്നുവരെക്കുണ്ട്’.
അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയ നീണ്ട താരനിര ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുന്നത്.
ജോമോൻ ടി ജോണും ഷമീർ മുഹമ്മദും ചേർന്നുള്ള പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിൻ സിനിമാസും ചിത്രത്തിൻറെ നിർമ്മാണ പങ്കാളികൾ ആണ്. സിനിമാട്ടോഗ്രാഫി ജോമോൻ ടി ജോൺ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. സംഗീതം അശ്വിൻ ആര്യൻ. പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ, കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന് തുടങ്ങിയവരാണ്.പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, മേക്ക് അപ്പ് സുധി സുരേന്ദ്രൻ, പ്രോജക്ട് ഡിസൈനർ വിപിൻ കുമാർ, പിആർഓ എ എസ് ദിനേശ്, സൌണ്ട് ഡിസൈൻ ടോണി ബാബു, സ്റ്റിൽസ് അമൽ ജെയിംസ്, ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ, പ്രൊമോഷൻസ് 10ജി മീഡിയ.
വിഷ്ണു മോഹന്‍ ആദ്യമായി സംവിധാനം ചെയ്ത മേപ്പടിയാന്‍ എന്ന ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം ലഭിച്ചത്. വിഷ്ണു മോഹന്റെ ആദ്യ സംവിധാന ചിത്രമാണ് ‘മേപ്പടിയാന്‍’. നിരൂപക, പ്രേക്ഷക പ്രശംസ നേടിയ സിനിമയാണിത്. 2022 ല്‍ പുറത്തിറങ്ങിയ മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു മോഹന്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലും ആദ്യത്തെ സോളോ ഹിറ്റായിരുന്നു മേപ്പടിയാന്‍. ചിത്രം നിര്‍മിച്ചതും ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു.താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷന്‍ ആയും മേപ്പടിയാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിളക്കമാര്‍ന്ന അംഗീകാരവും സിനിമയെ തേടിയെത്തി. ഇന്ത്യന്‍ സിനിമാ മത്സര വിഭാഗത്തില്‍ ‘മേപ്പടിയാന്‍’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുയിരുന്നു. ദുബായ് എക്സ്പോ 2020-ല്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ‘ഇന്ത്യ പവലിയനില്‍’ അതിഥികള്‍ക്ക് മുന്നിലായിരുന്നു ‘മേപ്പടിയാന്‍’ പ്രദര്‍ശനം. ദുബായ് എക്‌സ്‌പോ ഇന്ത്യ പവലിയനില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയായിരുന്നു മേപ്പടിയാന്‍.