ഭൈരവ ആന്തം ; കല്‍ക്കി 2898 എ.ഡിയിലെ ഗാനം പുറത്തെത്തി

0
291

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയുന്ന ചിത്രം കല്‍ക്കി 2898 എ.ഡിയിലെ പുതിയ ഗാനം പുറത്തിറങ്ങി.ഭൈരവ ആന്തം എന്ന പേരിലുള്ള ഗാനം പ്രശസ്ത ബോളിവുഡ് പഞ്ചാബി നടനും ഗായകനുമായ ദില്‍ജിത്ത് ദോസാന്‍ഝ് ആണ് ആലപിച്ചിരിക്കുന്നത്.ആദ്യമായാണ് അദ്ദേഹം ഒരു തെലുങ്ക് ചിത്രത്തിനുവേണ്ടി ആലപിക്കുന്നത്.സന്തോഷ്‌ നാരായണന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം പ്രഭാസിന്റെ ഭൈരവ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടതാണ്.

പഞ്ചാബി ഗാനരൂപത്തിലാണ് ഭൈരവ ആന്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്.പഞ്ചാബി മോഡൽ നൃത്തവും കോസ്റ്യൂമും ഗണത്തിൽ കാണാം.ഇതിനോടകം യുട്യൂബിൽ മൂന്ന് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു.

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി 2898 എഡി.അമിതാഭ് ബച്ചൻ കമൽ ഹാസൻ,ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങി വലി താരനിര ഭാഗമാകുന്ന ചിത്രമെന്ന രീതിയിലും ഭാവിയില്‍ നടക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമെന്ന രീതിയിലും ശ്രദ്ധ നേടുകയും ചർച്ചകളിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു.

ബിസി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാണി, പശുപതി,ശോഭന,അന്നബെൻ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

 

View this post on Instagram

 

A post shared by Kalki 2898 – AD (@kalki2898ad)

പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥ പറയുന്ന ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞ ദിവസവമാണ് പുറത്തെത്തിയത്.വ്യത്യസ്ത രീതിയിൽ പുരാണകഥ പറയുന്ന ഈ ട്രെയിലറിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചതെങ്കിലും ട്രെയ്‌ലറിനെതിരെ കോപ്പിയടി ആരോപണവും ഇതിനോടകം ഉയർന്നിട്ടുണ്ട്.സൗത്ത് കൊറിയയിൽ നിന്നുള്ള കൺസെപ്റ്റ് ഇല്ലസ്ട്രേറ്ററായ സുങ് ചോയി ആണ് ട്രെയിലറിലെ ഇൻട്രോ സീനിലെ ദൃശ്യങ്ങൾക്ക് തന്റെ ഇല്ലസ്ട്രേഷനുമായി സാദൃശ്യമുണ്ടെന്നു പറഞ്ഞ് രംഗത്തെത്തിയത്.പത്തുവർഷം മുമ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സ്വന്തം ഇല്ലുസ്ട്രേഷനും ചിത്രത്തിലെ സമാനദൃശ്യവും ഉൾപ്പെട്ട കൊളാഷ് പങ്കുവെച്ചുകൊണ്ടാണ് സുങ് ചോയി ആരോപണവുമായി രംഗത്തെത്തിയത്.

 

View this post on Instagram

 

A post shared by Saregama Telugu (@saregamatelugu)

തന്റെ കലാസൃഷ്ടി അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വളരെ മോശമായ കാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.ഒപ്പം ട്രെയ്‌ലറിന്റെ ഭൂരിഭാഗവും ഹോളിവുഡ് സിനിമകളായ മാഡ് മാക്‌സുമായും ഡ്യൂണുമായും സിമിലാരിറ്റി നിലനിൽക്കുന്നുണ്ടെന്നും സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഡിസൈനർമാർക്ക് എന്തുകൊണ്ട് ഇത് മനസിലായില്ലെന്നും സുങ് ചോയി ചോദിക്കുന്നുണ്ട് .പത്ത് വർഷം മുമ്പുള്ള ഒരു ചിത്രം അതുപോലെ പകർത്തിവയ്ക്കുന്നത് മോശമായ പ്രവൃത്തിയാണെന്നും തന്റെ പേരെങ്കിലും പരാമർശിക്കാമായിരുന്നുവെന്നും സുങ് ചോയി പറയുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here