പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയുന്ന ചിത്രം കല്‍ക്കി 2898 എ.ഡിയിലെ പുതിയ പോസ്റ്റർ പുറത്തെത്തി.നടി അന്ന ബെന്നിന്റെ ക്യാരക്റ്റർ ലുക്കാണ് പുറത്തെത്തിയിരിക്കുന്നത്.റോബോട്ടിക് വാഹനത്തെ നിയന്ത്രിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്ത് എത്തിയിരിക്കുന്നത്.കൈറ എന്നാണ് കഥാപാത്രത്തിന്റെ പേര്.ഞൊടിയിടയിലാണ് ഈ പോസ്റ്റർ സോഷ്യൽമീഡിയയിൽ വൈറൽ ആയി മാറിയത്.പ്രത്യേകിച്ച് മലയാളി ആരാധകർക്കിടയിൽ. മലയാളത്തിൽ നിന്നും നടി തെന്നിന്ത്യയിലെ ബിഗ് ബഡ്ജറ്റ് സിനിമയിൽ ഭാഗമാകുന്നു എന്നത് തന്നെ വലിയ കാര്യമാണ്.
View this post on Instagram
കഴിഞ്ഞ ദിവസം നടി ശോഭനയുടെ ക്യാരക്റ്റർ ലുക്ക് പുറത്ത് എത്തിയിരുന്നു.കൽക്കിയിൽ മറിയം എന്ന കഥാപാത്രമായാണ് ശോഭന എത്തുന്നത്. അവളെപ്പോലെ അവളുടെ പൂർവ്വികരും കാത്തിരുന്നു എന്നാണ് താരത്തിന്റെ ക്യാരക്ടർ പോസ്റ്ററിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. വളരെ വ്യത്യസ്തമായ ഒരു ലുക്കിലാണ് ശോഭന കൽക്കിയിൽ എത്തുന്നത്.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി 2898 എഡി.അമിതാഭ് ബച്ചൻ കമൽ ഹാസൻ,ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങി വലി താരനിര ഭാഗമാകുന്ന ചിത്രമെന്ന രീതിയിലും ഭാവിയില്‍ നടക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമെന്ന രീതിയിലും ശ്രദ്ധ നേടുകയും ചർച്ചകളിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു.
ബിസി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാണി, പശുപതി,ശോഭന,അന്നബെൻ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥ പറയുന്ന ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞ ദിവസവമാണ് പുറത്തെത്തിയത്.വ്യത്യസ്ത രീതിയിൽ പുരാണകഥ പറയുന്ന ഈ ട്രെയിലറിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചതെങ്കിലും ട്രെയ്‌ലറിനെതിരെ കോപ്പിയടി ആരോപണവും ഇതിനോടകം ഉയർന്നിട്ടുണ്ട്.സൗത്ത് കൊറിയയിൽ നിന്നുള്ള കൺസെപ്റ്റ് ഇല്ലസ്ട്രേറ്ററായ സുങ് ചോയി ആണ് ട്രെയിലറിലെ ഇൻട്രോ സീനിലെ ദൃശ്യങ്ങൾക്ക് തന്റെ ഇല്ലസ്ട്രേഷനുമായി സാദൃശ്യമുണ്ടെന്നു പറഞ്ഞ് രംഗത്തെത്തിയത്.പത്തുവർഷം മുമ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സ്വന്തം ഇല്ലുസ്ട്രേഷനും ചിത്രത്തിലെ സമാനദൃശ്യവും ഉൾപ്പെട്ട കൊളാഷ് പങ്കുവെച്ചുകൊണ്ടാണ് സുങ് ചോയി ആരോപണവുമായി രംഗത്തെത്തിയത്.