നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനായെത്തുന്ന ‘കല്‍ക്കി 2898 എഡി’ എന്ന ചിത്രം പ്രതീക്ഷിച്ചതിനെക്കാളും വലിയ ഹിറ്റ് ആയിരിക്കുകയാണ് . രാജ്യമൊട്ടാകെ ചിത്രത്തിന് കിട്ടുന്ന സ്വീകാര്യത സ്രെധേയമാകുന്നുണ്ട് . റിപോർട്ടുകൾ പ്രകാരം കേരളത്തിൽ നിന്ന് മാത്രം 24കോടി നേടിയ ചിത്രം ആഗോള തലത്തിൽ നേടിയതു 900 കോടിയില്‍ അധികം നേടിയിട്ടുണ്ട്. ചിത്രം റിലീസ് ചെയ്തിട്ട് വെറും 11 ദിവസം മാത്രം പിന്നിടുമ്പോൾ ലഭിക്കുന്ന ഈ കളക്ഷൻ റിപ്പോർട്ട് പ്രേക്ഷകരുടെ മനം നിറഞ്ഞ സപ്പോർട്ട് തന്നെയാണ് . ചിത്രത്തിന്റെ താരനിരയും മേക്കിങ് ക്വാളിറ്റിയും തന്നെയാണ് ഈ വിജയത്തിന്റെ കാരണം എന്നും മനസ്സിലാക്കാൻ സാധിക്കും .
റിലീസ് ചെയ്തതിനു പിന്നാലെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാമെന്ന കുറിപ്പുമായി രംഗത്ത് എത്തുകയായിരുന്നു നിര്‍മാതാക്കള്‍. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്നു. പ്രീ സെയില്‍ ബിസിനസ് 100 കോടി രൂപ കവിഞ്ഞിരുന്നു എന്നാണ് രാജ്യമൊട്ടാകെയുള്ള തിയറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മറ്റ് പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അമിതാഭ് ബച്ചനുമുണ്ടെന്നത് ആവേശത്തിലാക്കിയിരുന്നു. ദുല്‍ഖറും എസ് എസ് രാജമൗലിക്കുമൊപ്പം ചിത്രത്തില്‍ അന്നാ ബെന്നുമുണ്ടായിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.
ബിസി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാണി, പശുപതി,ശോഭന,അന്നബെൻ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.