കേരളമൊട്ടാകെ ‘കൽക്കി’യുടെ ബ്രഹ്മാണ്ഡ പ്രൊമോഷൻ

0
75

ന്ത്യന്‍ സിനിമാ പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘കൽക്കി 2898 എഡി’. പ്രഭാസ് നായക വേഷത്തിൽ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തി​ന്റെ കേരളത്തിലെ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുൽഖറി​ന്റെ നിർമ്മാണ കമ്പനിയായ വേഫറർ ഫിലീംസ് ആണ്. ചിത്രത്തി​ന്റെ കേരളത്തിലെ പ്രൊമോഷൻ ആരംഭിച്ചുവെന്നും, വളരെ തകൃതിയായി അത് മുന്നോട്ട് പോവുകയാണെന്നും അറിയിച്ചിരിക്കുകയാണ് വേഫറർ ഫിലിംസ് ഇപ്പോൾ . അതോടൊപ്പം ചെറിയൊരു വീഡിയോയും അവർ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തി​ന്റെ വലിയൊരു ഫ്ലക്സ് അടിക്കുന്നതും അത് കെട്ടുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

ഇതിനു മുൻപ് തെലുങ്കിൽ ​ദുിൽഖർ സൽമാൻ ചെയ്ത സീതാരാമം എന്ന ചിത്രം നിർമ്മിച്ചത് വെെജയന്തി മൂവീസ് തന്നെയായിരുന്നു. അന്നും ആ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ദുൽഖറി​ന്റെ വേഫറർ ഫിലിംസ് ആയിരുന്നു. അതേസമയം കൽക്കിയുടെ റിലീസ് ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തി​ന്റെ ഈ ട്രെയിലറിന് ലഭിച്ചത്. അമിതാഭ് ബച്ചന്‍, പ്രഭാസ്, ദീപിക, കമല്‍ഹാസന്‍, ശോഭന തുടങ്ങിയവര്‍ എല്ലാം ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. പുതിയൊരു യൂണിവേഴ്സ് തന്നെയാണ് സംവിധായകന്‍ നാഗ് അശ്വിൻ ഈ സിനിമയിലൂടെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് ഈ ട്രെയിലറില്‍ നിന്ന് വ്യക്തമാണ് .

ഹാനടി എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിലൂടെ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകനാണ് നാഗ് അശ്വിൻ. അതേസമയം, പ്രഭാസ് നായകനാകുന്ന ഈ ചിത്രം ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രം പുരാണവും ഫ്യൂച്ചറും ചേര്‍ത്ത് ഇണക്കിയുള്ള വ്യത്യസ്തമായ കഥയാണ് പറയുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. മുൻപ് ചിത്രത്തി​ന്റേതായി ഇറങ്ങിയ ട്രെയിലറില്‍ അതിന്‍റെ സൂചനകളും ഉണ്ട്. സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മ്മാണം. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മ്മിക്കുന്നത് വൈജയന്തി മൂവീസിന്റെ ബാനറിലാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും ​ഗാനങ്ങൾ ഒരുക്കുന്നത്. ജൂണ്‍ 27നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here