കൽക്കിയുടെ രണ്ടാം ഭാഗത്തേക്ക് ദക്ഷിണേന്ത്യയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന താരങ്ങൾ : ആദ്യ ഭാഗത്തേക്കാളും വ്യത്യസ്തം ആയിരിക്കുമെന്ന് സംവിധായകൻ

0
391

സിനിമാ പ്രേമികൾക്കെന്നും ഇഷ്ടപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റിയുള്ള പ്രതീക്ഷകൾ വളരെ കൂടുതലായിരിക്കും .അതുകൊണ്ട് തന്നെ വളരെ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന കൽക്കി 2898 എഡി ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റിയുള്ള ചർച്ചകൾ വളരെ ചൂടോടെയാണ് സോഷ്യൽ മീഡിയകളിലും പ്രേക്ഷകരുടെ ഇടയിലും നടക്കുന്നത് . ചർച്ചയെ സംബന്ധിച്ചുള്ള ചെറിയ സൂചനകൾ ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിൻ തന്നെ പങ്ക് വച്ചപ്പോൾ ആകാംഷയും ഉത്സാഹവും കൂടി എന്ന് മാത്രം .

May be an image of 1 person and text

കൽക്കി 2898 എഡി സിനിമ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വിജമായിരിക്കുമ്പോൾ ഇന്ത്യൻ സിനിമാ പ്രേക്ഷകര്‍ ഇന്നോളം കണ്ടതില്‍ നിന്ന് വ്യത്യസ്തമായ സിനിമാ അനുഭവമാണ്. കല്‍ക്കി 2898 എഡി രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാളും വ്യത്യസ്തവും വിനോദാഷ്ഠിതവുമായിരിക്കും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ. വിജയ് ദേവെരകൊണ്ട, ദുല്‍ഖര്‍ തുടങ്ങി സിനിമയില്‍ നിരവധി പേരാണ് ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലുള്ളത് . കല്‍ക്കി രണ്ടില്‍ കൂടുതല്‍ തെന്നിന്ത്യൻ താരങ്ങള്‍ അതിഥി വേഷത്തിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. നാനി, നവീൻ പൊളിഷെട്ടി തുടങ്ങിയവരൊക്കെ സിനിമയില്‍ അതിഥികളാകും. നായകൻ പ്രഭാസിന് ഒന്നിനേക്കാള്‍ കൂടുതല്‍ സ്‍ക്രീൻ ടൈം ഉണ്ടാകുമെന്ന പ്രത്യേകതയും രണ്ടാം ഭാഗത്തിന് അവകാശപ്പെടാം.

May be an image of 3 people and text

കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാമെന്ന കുറിപ്പുമായി രംഗത്ത് എത്തുകയായിരുന്നു നിര്‍മാതാക്കള്‍. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

May be an image of 1 person and text

അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും എത്തുമ്പോള്‍ ഭൈരവയെന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് കല്‍ക്കിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കല്‍ക്കി ആഗോളതലതലത്തില്‍ ആകെ 900 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നുമാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ അഭിനന്ദനങ്ങള്‍ക്ക് നടുവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here