‘ഉന്നം പിഴയ്ക്കാതെ ഷൂട്ട് ചെയ്ത് കമൽഹാസൻ’; പരിശീലന വീഡിയോ വൈറൽ

0
519

ന്ത്യൻ സിനിമ കണ്ട ചലച്ചിത്ര ഇതിഹാസമാണ് ഉലകനായകൻ കമൽഹാസൻ. ഇന്ത്യന്‍ 2 , കല്‍കി 2898 എഡി തുടങ്ങി ബിഗ്ബജറ്റ് ചിത്രങ്ങളാണ് കമൽഹാസന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ. ഇപ്പോഴിതാ കർഷക പ്രശ്നങ്ങൾ പ്രമേയമാകുന്ന കമൽഹാസന്റെ 233-ാം ചിത്രത്തിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരിശീലകരുടെ സാന്നിധ്യത്തില്‍ ഉന്നം പിഴയ്ക്കാതെ വെടി വെക്കാന്‍ പരിശീലിക്കുന്ന കമല്‍ ഹാസനെ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. രാജ് കമല്‍ ഫിലിംസിന്റെ ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

 

അതേസമയം, ചിത്രത്തിൽ കർഷകന്റെ വേഷത്തിലായിരിക്കും കമൽഹാസൻ എത്തുക എന്നാണ് റിപ്പോർട്ടുകൾ . കമൽഹാസൻ ചെയ്ത റോളുകളിൽ നിന്നും വ്യത്യസ്തമായിരിക്കും ഇതെന്നാണ് സംവിധായകൻ എച്ച് വിനോദ് പറയുന്നത്. കർഷകരിൽ നിന്ന് ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാകും തിരക്കഥയ്ക്ക് അന്തിമരൂപം നൽകുക.എന്നാൽ കേന്ദ്രസർക്കാരിനെതിരായ കർഷക സമരമാണോ ചിത്രത്തിന്റെ പ്രമേയമെന്ന് ഇതുവരെ വ്യക്തമല്ല.

കർഷക സമരത്തെ പരസ്യമായി പിന്തുണച്ച കമൽഹാസൻ , കർഷകർ അന്നദാതാക്കളാണെന്നും കൃഷിയെയും കർഷകരെയും അംഗീകരിക്കാത്ത രാജ്യം തകരുമെന്നും, ആ അവസ്ഥ നമ്മുടെ രാജ്യത്ത് സംഭവിക്കാതിരിക്കട്ടെയെന്നും പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ചിത്രത്തിന്റെ പ്രമേയം കർഷക സമരമാണെന്ന വിലയിരുത്തലുകളുമുണ്ട്.കർഷകരുടെ പ്രശ്നങ്ങൾ പ്രമേയമാകുന്ന ചിത്രത്തെ കുറിച്ച് കമൽഹാസനും എച്ച് വിനോദും ചർച്ച നടത്തിയ ശേഷം ഇരുവരും കർഷകരേയും നേരിൽ കണ്ട് സംസാരിചിരുന്നു .ഇതിന്റെ ചിത്രങ്ങൾ എച്ച് വിനോദ് ട്വീറ്റ് ചെയ്തിരുന്നു .ട്വീറ്റ് ചെയ്ത ചിത്രത്തിൽ നിരവധി കർഷകരും കമൽ ഹാസന്റെയൊപ്പം നിൽക്കുന്നത് കാണാൻ സാധിക്കും .

രാജ്യം ഉറ്റുനോക്കിക്കണ്ട കർഷക സമരം സിനിമയാകുമ്പോൾ അനുകൂലമായും പ്രതികൂലമായും ഒരുപാട് സാഹചര്യങ്ങൾ സിനിമക്കും സംവിധായകനും നേരിടേണ്ടിവരുമെന്നാണ് കമലഹാസൻ ആരാധകർ പറയുന്നത് .അതേസമയം തങ്ങളുടെ പ്രിയപ്പെട്ട നായകൻ വളരെ പ്രാധാന്യമുള്ള സിനിമയിൽ അഭിനയിക്കുന്നതിൽ സന്തോഷിക്കുന്ന നിരവധിയാൾക്കാർ ഇതിനോടകം സോഷ്യൽമീഡിയയിൽ ഈ വാർത്ത ഷെയർ ചെയ്തിട്ടുണ്ട് .

അതേസമയം, ‘ഇന്ത്യന്‍ 2’ ആണ് കമല്‍ ഹാസന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ശങ്കറിന്റെ സംവിധാനത്തില്‍ സേനാപതി എന്ന ഐക്കോണിക് കഥാപാത്രത്തെ പുരവതരിപ്പിക്കുകയാണ് കമല്‍. ഇന്ത്യൻ 2 വിന്റെ ചിത്രീകരണം ഓഗസ്റ്റിൽ പൂർത്തിയാക്കിയ ശേഷം ഒക്ടോബറിലാകും പുതിയ ചിത്രം ചിത്രീകരണം ആരംഭിക്കുക . ഇന്ത്യൻ 2 ദീപാവലി റിലീസായി തീയേറ്ററിലെത്താൻ സാധ്യത ഉണ്ട് .തുടർച്ചയായി അജിത്തിനൊപ്പം മൂന്ന് സിനിമകൾ ചെയ്ത ശേഷമാണ് എച്ച് വിനോദ് മറ്റൊരു താരത്തിനൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നത്.2 014ല്‍ പുറത്തിറങ്ങിയ സതുരംഗവേട്ടൈ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട് .തുനിവാണ് എച്ച് വിനോദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here