ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് കങ്കണ റണൗട്ട്. നടിയുടെ പരാമർശങ്ങളെല്ലാം എപ്പോഴും വിവാദങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാകിസ്താനെതിരേയും അവരുടെ സൈന്യത്തിനെതിരേയും കങ്കണ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് പാകിസ്താന്‍ നടി നൗഷീന്‍ ഷാ. കങ്കണ അതിസുന്ദരിയാണ് പക്ഷേ മുഖാമുഖം കാണുകയാണെങ്കിൽ കരണത്തടിക്കും എന്ന് പറയുകയാണ് നൗഷീന്‍.
”പാകിസ്താന്‍ ഭരണകൂടം ജനങ്ങളെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്ന് കങ്കണയ്ക്ക് എങ്ങിനെ അറിയാം. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികളെപ്പറ്റിയും ആര്‍മിയെപ്പറ്റിയും അവര്‍ക്കെന്തറിയാം? അതൊക്കെ രഹസ്യങ്ങളാണ്. ഈ രാജ്യത്ത് ജീവിക്കുന്ന ഞങ്ങള്‍ക്ക് പോലും അറിയില്ല. പിന്നെ എങ്ങിനെയാണ് കങ്കണയ്ക്ക് വിവരം ലഭിക്കുന്നത്. സ്വന്തം കാര്യം നോക്കിയാല്‍ പോരേ? മറ്റുള്ള രാജ്യങ്ങളോട് ബഹുമാനം കാണിക്കുന്ന കാര്യത്തില്‍ കങ്കണ പിറകിലാണ്. അവരൊരു തീവ്രവാദിയാണ്”നൗഷീൻ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ പേര് ഇന്ത്യയിൽ നിന്നും ഭാരത് എന്നാക്കി മാറ്റണം എന്ന രീതിയിൽ ചർച്ചകൾ നടക്കുന്നതിനോട് കങ്കണ റണൗട്ട് പ്രതികരിച്ചിരുന്നു. താൻ ഒരു വർഷം മുൻപേ ഇത് ആവശ്യപ്പെട്ടതായിരുന്നു എന്നും താരം പറയുന്നു. ഇതിനു മുൻപ് ഒരു പ്രമുഖ മാധ്യമത്തിൽ വന്ന വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. “ചിലർ അതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു … എന്നാൽ ഇത് ചാരനിറത്തിലുള്ള തേൻ മാത്രമാണ്. അടിമ നാമത്തിൽ നിന്ന് മോചിതരായതിന്… ജയ് ഭാരത്!!!” എന്നാണ് കങ്കണയുടെ പോസ്റ്റ്.
നിരവധി ആളുകളാണ് കങ്കണയുടെ ഈ തീരുമാനത്തെ പിന്തുണച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. നിങ്ങൾ മുൻപ് പറഞ്ഞ കാര്യം യഥാർത്ഥത്തിൽ നടക്കുന്നത് കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്, എങ്ങനെയാണ് ഇത്തരത്തിൽ കാര്യങ്ങൾ മുൻകൂട്ടി പറയാൻ കഴിയുന്നത്, ജീവിതത്തിലും ചന്ദ്രമുഖി തന്നെ എന്നിങ്ങനെ കങ്കണയെ പിന്തുണച്ച് കൊണ്ട് നിരവധി കമെന്റുകളാണ് വന്നിരിക്കുന്നത്.
അതേസമയം, നടൻ ഷാരൂഖ് ഖാൻ ഇന്ത്യൻ സിനിമയുടെ ദൈവമാണെന്ന് കങ്കണ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഷാരൂഖാന്റെ ജീവിതം രാജ്യത്തിന് ഒരു പാഠമാണെന്നും കങ്കണ വ്യക്തമാക്കി. അതോടൊപ്പം സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും അദ്ദേഹമൊരു ഹീറോയാണെന്നും കങ്കണ പറഞ്ഞു. തൊണ്ണൂറുകളിലെ പ്രണയ നായകനാണ്. ഒരു ദശാബ്ദത്തോളമുള്ള നീണ്ട പരിശ്രമത്തിനൊടുവിലും നാല്പതുകളുടെ അവസാനത്തിലും അൻപതുകളിലെ മധ്യത്തിലും ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. അറുപതാം വയസിൽ ഇന്ത്യൻ സിനിമ ലോകത്തെ മാസ്സ് ഹീറോ. അതൊരിക്കലും ഒരു ചെറിയ കാര്യമല്ല. ഒരിക്കൽ ആളുകള്‍ അദ്ദേഹത്തെ എഴുതിത്തള്ളുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ ഇന്നും അത് ഓർക്കുന്നു” എന്നും കങ്കണ കൂട്ടിച്ചേർത്തു.