യുഎഇ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ട്ടിച്ച് മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്.മലയാള സിനിമയുടെ ചരിത്രത്തില്‍ യുഎഇയില്‍ ആദ്യ വാരാന്ത്യത്തില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ പത്ത് ചിത്രങ്ങൾക്കൊപ്പമാണ് കണ്ണൂർ സ്‌ക്വാഡ് ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്.ലൂസിഫര്‍,പുലിമുരുഖൻ.പുലിമുരുകന്‍,ഭീഷ്‍മപര്‍വ്വം
പ്രേമം,മരക്കാര്‍,കുറുപ്പ്,കണ്ണൂര്‍ സ്ക്വാഡ്,2018 എന്നി ചിത്രങ്ങളാണ് ഈ സ്ഥാനത്തുണ്ടായിരുന്നത്.സമീപകാലത്ത് പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആർഡിഎക്സ് ആദ്യദിനത്തിൽ 1.25കേടി രൂപയാണ് നേടിയത്.ഈ കളക്ഷൻ കണ്ണൂർ സ്‌ക്വാഡ് ആദ്യദിനം തന്നെ മറികടന്നിരുന്നു .ആദ്യ മൂന്ന് ദിവസങ്ങൾ ആർഡിഎക്സ് കളക്ഷൻ 6.8 കോടി മുതല്‍ 7.40 കോടി വരെയാണ് വൈകാതെ തന്നെ മമ്മൂട്ടി ചിത്രം ഈ കളക്ഷൻ മറികടക്കുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തൽ.ഹൈപ്പിലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് ലഭിച്ചത് മികച്ച ഗ്രോസ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത് .2023ല്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തും മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് റിലീസ് ദിവസം ഇടം നേടിയിരിക്കുന്നു. കിംഗ് ഓഫ് കൊത്തയാണ് 5.75 കോടിയുമായി റിലീസ് ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടി ഒന്നാം സ്ഥാനത്തുള്ളത്.
കണ്ണൂരിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു ചിത്രം മുൻപോട്ട് പോകുന്നത്.
മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്.റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ആഗോള ബോക്സ് ഓഫീസില്‍ആദ്യ നാല് ദിവസങ്ങൾക്കുള്ളിൽ ചിത്രം ഉണ്ടാക്കിയിരിക്കുന്ന നേട്ടം 30 കോടിക്ക് മുകളിലാണ്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് കണ്ണൂർ സ്‌ക്വാഡ് നേടിയിരിക്കുന്നത്.