കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കണ്ടെത്തുന്നതിനായി ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്ന എ.എസ്.ഐ ജോർജ് മാർട്ടിന്റെയും സംഘത്തിന്റെയും കഥ പറയുന്ന ചിത്രം കണ്ണൂർ സ്‌ക്വാഡ് ഇന്നലെയാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.ഇപ്പോൾ ചിത്രം ആദ്യ ദിനം നേടിയ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പ്രകാരം 2.40 കോടി രൂപയാണ് ചിത്രം ആദ്യദിനം നേടിയത്.ഹൈപ്പിലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് ലഭിച്ചത് മികച്ച ഗ്രോസ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത് .
#KannurSquad Day 1 Kerala Boxoffice Collection Update:
Gross : 2.40 Crores.
2nd best opening for a Malayalam film this year. Exceeded all expectations thanks to unanimous +ve talks pic.twitter.com/W57yqBulDi
— Friday Matinee (@VRFridayMatinee) September 29, 2023
2023ല്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തും മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് റിലീസ് ദിവസം ഇടം നേടിയിരിക്കുന്നു. കിംഗ് ഓഫ് കൊത്തയാണ് 5.75 കോടിയുമായി റിലീസ് ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടി ഒന്നാം സ്ഥാനത്തുള്ളത്.
കണ്ണൂരിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു ചിത്രം മുൻപോട്ട് പോകുന്നത്.മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്.റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 91 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്.മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.