മമ്മൂട്ടി നായകനായി കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രത്തിൻറെ രണ്ടാം ദിന കളക്ഷനുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദ്യദിനം 2.40 കോടി നേടിയ കണ്ണൂർ സ്ക്വാഡ്, രണ്ടാം ദിനത്തിൽ 2.75 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ 5.15 കോടി രൂപയാണ് മമ്മൂട്ടി ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്.
#KannurSquad 2 Days Kerala Boxoffice Collection Update:
Day 1 : 2.40 Crores
Day 2 : 2.75 Crores2 Days Total : 5.15 Crores.
Superb day 2 performance against heavy rainfalls across the state. pic.twitter.com/oCMswRD4r9
— Friday Matinee (@VRFridayMatinee) September 30, 2023
സമീപകാലത്ത് പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആർഡിഎക്സ് ആദ്യദിനത്തിൽ 1.25കേടി രൂപയാണ് നേടിയത്.ഈ കളക്ഷനാണ് കണ്ണൂർ സ്‌ക്വാഡ് ഇപ്പോൾ മറികടന്നിരിക്കുന്നത്.ആദ്യ മൂന്ന് ദിവസങ്ങൾ ആർഡിഎക്സ് കളക്ഷൻ 6.8 കോടി മുതല്‍ 7.40 കോടി വരെയാണ് വൈകാതെ തന്നെ മമ്മൂട്ടി ചിത്രം ഈ കളക്ഷൻ മറികടക്കുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തൽ.ഹൈപ്പിലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് ലഭിച്ചത് മികച്ച ഗ്രോസ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത് .2023ല്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തും മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് റിലീസ് ദിവസം ഇടം നേടിയിരിക്കുന്നു. കിംഗ് ഓഫ് കൊത്തയാണ് 5.75 കോടിയുമായി റിലീസ് ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടി ഒന്നാം സ്ഥാനത്തുള്ളത്.
കണ്ണൂരിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു ചിത്രം മുൻപോട്ട് പോകുന്നത്.മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്.റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.