മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ട്രൈലെർ നാളെ പുറത്തിറങ്ങും. മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈക്കാര്യം അറിയിച്ചത്. മമ്മൂട്ടിയുടെ ജന്മദിനമായ നാളെ വൈകുന്നേരം 6 മണിക്കാണ് ട്രൈലെർ റിലീസ് ചെയ്യുക.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിങ് ജോലികൾ മമ്മൂട്ടി പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ വിഷുവിനു റിലീസ് ആകുമെന്ന് കരുതിയിരുന്ന ചിത്രം ചില കാരണങ്ങൾ മൂലം വൈകുകയായിരുന്നു. നിലവിൽ ചിത്രം എന്ന് പ്രദര്ശനത്തിനെത്തുമെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല എങ്കിലും ഈ മാസം അവസാനത്തിലോ അടുത്ത മാസത്തിന്റെ തുടക്കത്തിലോ പ്രദർശനത്തിനെത്തിയേക്കാം എന്ന് റിപോർട്ടുകൾ ഉണ്ട്.
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 91 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്.
മുഹമ്മദ് റാഹിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്,സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ : അസോസിയേറ്റ് ഡയറക്ടേഴ്‌സ് :വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്‌സ്: ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്,ഡിസൈൻ:ആസ്തറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ , പി ആർ ഒ : പ്രതീഷ് ശേഖർ.