‘ജാനേ ജാന്‍’ ട്രെയിലര്‍ ലോഞ്ചില്‍ ത്രീ പീസ് സ്റ്റൈലില്‍ തിളങ്ങി കരീന

0
128

‘ജാനേ ജാന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ തിളങ്ങി കരീന കപൂര്‍. വൈന്‍ ഷേഡിലുള്ള ത്രീ പീസ് സ്‌റ്റൈലിലുള്ള ലുക്ക് ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടി.

വൈന്‍ നിറമുള്ള ബ്രാലെറ്റും പാവാടയും ബ്ലേസറുമാണ് കരീന പെയര്‍ ചെയ്തത്. സെക്‌സി ലുക്കിലാണ് താരം എത്തിയത്. കമ്മല്‍ മാത്രമാണ് ആക്‌സസറീസ് ചെയ്തിരിക്കുന്നത്. ലോങ് ഹാങ്ങിങ് കമ്മല്‍ പെയര്‍ ചെയ്തു. ബണ്‍ ഹെയര്‍ സ്‌റ്റൈലാണ് ഫോളോ ചെയ്തത്. ഹെ ഹീല്‍സാണ് വസ്ത്രത്തിന്റെ കൂടെ അണിഞ്ഞിരിക്കുന്നത്.

കരീന സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നു. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്തൊരു ഭംഗിയാണ്, ബ്യൂട്ടി ക്യൂന്‍ തുടങ്ങി നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ കരീനയുടെ പുത്തന്‍ ലുക്കിന് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. തമന്ന ഭാട്ടിയയെ കോപ്പിയടിച്ചെന്നും ഉര്‍ഫിയുടെ ടീച്ചറാണോ എന്നെല്ലാം വിമര്‍ശനങ്ങളുയരുന്നുണ്ട്.

അതേസമയം, ഇപ്പോഴിതാ കരീനയെക്കുറിച്ചുള്ള പുതിയൊരു ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. താരം ഗര്‍ഭിണിയാണോ എന്നാണ് ആരാധകരുടെ സംശയം. കഴിഞ്ഞ ദിവസം ഒരു ഇവന്റിനെത്തിയ കരീനയുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ വന്നത്.

നടിയുടെ വയര്‍ കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് തോന്നുമെന്ന് പലരും കമന്റ് ചെയ്തു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയും അഭിപ്രായങ്ങള്‍ വന്നു. പ്രസവ ശേഷമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാത്തവരാണ് ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഒരാള്‍ കമന്റ് ചെയ്തു. രണ്ട് പ്രസവങ്ങള്‍ക്ക് ശേഷം കരീനയ്ക്ക് ശരീര ഭാരം കൂടിയിട്ടുണ്ട്. ഒരു കാലത്ത് സൈസ് സീറോ തരംഗത്തിന് തുടക്കം കുറിച്ച നടിയാണ് കരീന കപൂര്‍. അതിനാല്‍ തന്നെ നടിക്ക് അമ്മയായ ശേഷം വന്ന മാറ്റങ്ങള്‍ ഏവരും എടുത്ത് പറയാറുണ്ട്. നേരത്തെ കരീന ഗര്‍ഭിണിയാണെന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ നടി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു.

വൈനും പാസ്തയും കഴിച്ച് തന്റെ വയര്‍ നിറഞ്ഞതാണെന്നും ഗര്‍ഭിണി അല്ലെന്നും കരീന വ്യക്തമാക്കി. ജനസംഖ്യയിലേക്ക് ഇപ്പോള്‍ തന്നെ ഒരുപാട് സംഭാവനകള്‍ ചെയ്‌തെന്നാണ് ഭര്‍ത്താവ് സെയ്ഫ് പറയുന്നതെന്നും നടി തമാശയോടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആദ്യ വിവാഹബന്ധത്തിലെ രണ്ട് മക്കള്‍ ഉള്‍പ്പെടെ നാല് മക്കള്‍ ഇപ്പോള്‍ സെയ്ഫ് അലി ഖാനുണ്ട്.

സെയ്ഫുമായുള്ള കരീനയുടെ വിവാഹം അക്കാലത്ത് ബോളിവുഡില്‍ ചര്‍ച്ചയായിരുന്നു. കരിയറിലെ വിവാഹം ചെയ്യുന്നത് താരമൂല്യത്തെ ബാധിക്കുമെന്ന് പലരും ഉപദേശിച്ചെങ്കിലും കരീന ഇതൊന്നും ഗൗനിച്ചില്ല. വിവാഹം കഴിഞ്ഞാല്‍ കരിയര്‍ അവസാനിച്ചു എന്ന പതിവ് രീതിക്ക് നടി മാറ്റം വരുത്തു. സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നടി വീണ്ടും നായികയായെത്തി.

രാം ലീല എന്ന ചിത്രത്തിലെ പ്രകടനമാണ് ദീപികയ്ക്ക് കരിയറില്‍ വഴിത്തിരിവാകുന്നത്. ഈ സിനിമയിലേക്ക് ആദ്യം പരിഗണിച്ചത് കരീനയെയാണ്. സമാനമായി കങ്കണയുടെ കരിയര്‍ ഗ്രാഫ് മാറ്റി മറിച്ച ക്യൂന്‍ എന്ന സിനിമയും ആദ്യം കരീനയിലേക്കാണ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here