‘വിനായകൻ ഉണ്ടങ്കിൽ പടം വേറെ ലെവൽ’ ; ”കാസർഗോൾഡ്” ട്രെയിലറിൽ ശ്രദ്ധ നേടി വിനായകൻ

0
227

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം കാസർഗോൾഡ് എന്ന പുതിയ ചിത്രത്തിലെ വിനായകന്റെ കഥാപാത്രമാണ് .നെൽസൺ സംവിധാനം ചെയ്ത ജയിലർ സിനിമയിലെ വർമ്മൻ എന്ന വില്ലൻ കഥാപാത്രം പ്രേക്ഷകമനസ്സിൽ ഒരു വലിയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചെടുത്തത്.അതെ കൊടുങ്കാറ്റ് പുതിയ സിനിമയിലും ഉണ്ടാകും എന്ന വിധത്തിലുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത് കാസർഗോൾഡിന്റെ ട്രെയിലറാണ്.2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിൽ വേറിട്ട ലുക്കിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്.

സ്വർണ്ണക്കടത്ത് പ്രമേയമാകുന്ന ചിത്രത്തിൽ ആസിഫ് അലി, സണ്ണി വെയ്ൻ, എന്നീ നടന്മാർക്കൊപ്പം പ്രധാന വേഷത്തിൽ തന്നെയാണ് വിനായകനെത്തുന്നതെങ്കിലും ട്രെയിലർ വന്നതിനുപിന്നാലെ മറ്റുള്ള നടന്മാരെക്കാൾ സ്വീകാര്യത ലഭിച്ചത് വിനായകന് തന്നെയാണ്. കഥാപാത്രത്തിന് അനുയോജ്യമാകും വിധത്തിലുള്ള അഭിനയവും ശരീരപ്രകൃതിയുമാണ് നടനിലേക്ക് മാത്രം പ്രേക്ഷകരുടെ കണ്ണ് പോകുന്നതിനുള്ള പ്രധാന കാരണം.ഇമവെട്ടാതെ നോക്കി നിൽക്കുന്ന തരത്തിലുള്ള അഭിനയമാണ് നടൻ ജയിലറയിൽ കാഴ്ച്ചവെച്ചത് .അതെ അഭിനയം കാസറഗോൾഡിലും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ട്രെയിലർ റിലീസ് ആയതിനുശേഷം വിനായകൻ ഇപ്പോൾ ലഭിക്കുന്ന പിന്തുണ.ഒരു മലയാള നടന് അന്യഭാഷയില്‍ ലഭിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൊന്നാണ് ജയിലറില്‍ വിനായകന് ലഭിച്ചത് എന്ന കാര്യത്തിൽ സംശയമില്ല .സൈക്കോ വൈബ്രേഷനുള്ള വില്ലന്‍ കഥാപാത്രമായാണ് വിനായകൻ ചിത്രത്തിൽ എത്തിയത് .അന്യഭാഷകളിൽ നായക വേഷത്തിലും പ്രതിനായകവേഷത്തിലും മലയാള നടന്മാര്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയുടെ റിലീസിനു ശേഷം ഇന്ത്യയെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്ന് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുന്ന നടൻ വിനായകൻ മാത്രമായിരിക്കും.വിനായകൻ എന്ന കഥാപാത്രത്തെ വ്യത്യസ്തനാക്കുന്നതും മുൻപ് സൂചിപ്പിച്ച സൈക്കോ വൈബ്രേഷന്‍ കഥാപാത്രങ്ങൾ തന്നെയാണ്.നിരവധി നടൻമാർ ഇത്തരം കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയെ എല്ലാം തട്ടിത്തെറിപ്പിക്കുന്ന വിധത്തിലുള്ള പ്രകടനമാണ് വിനായകൻ ഒട്ടുമിക്ക സിനിമകളിലും അവതരിപ്പിക്കാറുള്ളത്.കാസറഗോൾഡിലും നടൻ അവതരിപ്പിക്കുന്നത് വില്ലൻ കഥാപാത്രമായാണ് എന്ന സൂചനയും ട്രെയിലറിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും .മോഹന്‍ലാല്‍ സിനിമയായ മാന്ത്രികത്തില്‍ ജിപ്‌സികളുടെ കൂട്ടത്തില്‍ ഒരാളായിട്ടായിരുന്നു വിനായകന്റെ സിനിമാമേഖലയിലെ അരങ്ങേറ്റം.ചെറിയ വേഷമായതുകൊണ്ട് തന്നെ ഓർത്തിരിക്കാൻ മാത്രം പ്രാധാന്യം ആ കഥപാത്രത്തിന് ഉണ്ടായിരുന്നില്ല.ശേഷം വെള്ളിത്തിര, ചതിക്കാത്ത ചന്തു, ചിന്താമണി കൊലക്കേസ്, ഛോട്ടാ മുംബൈ, ബിഗ് ബി, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ സിനിമകളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ വിനായകനെ പ്രേക്ഷകര്‍ തിരിച്ചറിയാൻ തുടങ്ങി.ഛോട്ടാ മുംബൈ, ബിഗ് ബി തുടങ്ങി ഒട്ടേറെ സിനിമകളില്‍ ഗുണ്ടകളുടെ കൂട്ടത്തില്‍ ഒരാളായി ഒതുങ്ങിനിന്ന വിനായകൻ ജയിലറിൽ ഗുണ്ടാ സംഘത്തിന്റെ തലവനായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.വില്ലൻ വേഷത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയെടുത്ത നടൻ കാസറഗോൾഡിലും മികച്ച അഭിനയം കാഴ്ചവക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.കാസറഗോൾഡിലേക്ക് വരുമ്പോൾ സ്വർണ്ണക്കടത്ത് പശ്ചാത്തലമാക്കി ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയാണ്.ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.ബി-ടെക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മൃദുൽ നായരും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാസർഗോൾഡിനുണ്ട്.സെപ്റ്റംബർ 15 നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുക .

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here