പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരമാണ് ലഭിക്കുന്നതെന്ന് ആസിഫ് അലി. കാസര്‍ഗോള്‍ഡ് സിനിമ പ്രേക്ഷകരുടെ കൂടെ കണ്ടതിന് ശേഷമാണ് ആസിഫ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ഞാന്‍ വളരെ നാളുകള്‍ക്ക് ശേഷമാണ് ആദ്യഷോ കാണാന്‍ വന്നിട്ട്. വളരെ നല്ല അനുഭവമാണ്. സിനിമയുടെ ക്ലൈമാക്‌സിന് വളരെ നല്ല പ്രതികരണമാണ്. ആള്‍ക്കാരുടെയിടയില്‍ നിന്നും വളരെ നല്ല റെസ്‌പോണ്‍സ് ലഭിക്കുന്നുണ്ട്. പ്രതീക്ഷിച്ച പ്രതികരണങ്ങള്‍ തന്നെയാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നതെന്നും നടന്‍ പറഞ്ഞു.
അതേസമയം,ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തി മൃദുല്‍ നായര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’. മുഖരി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്ന ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുല്‍ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.മികച്ചൊരു തിയേറ്റര്‍ അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് കാസര്‍ഗോള്‍ഡ് സമ്മാനിക്കാന്‍ ഒരുങ്ങുന്നത്.
‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കാസര്‍ഗോള്‍ഡ്.’ ട്രെയിലര്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാകും. ശ്വാസം അടക്കി പിടിച്ച് കാണേണ്ട വിഷ്വല്‍സും ഗംഭീര ബാക്ക്ഗ്രൗണ്ട് സ്‌കോറും ഉള്‍പ്പെടെ തിയേറ്ററില്‍ മികച്ച അനുഭവമാകും ചിത്രം സമ്മാനിക്കുക. സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോള്‍, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
തല്ലുമാലയിലൂടെ സെന്‍സേഷനായി മാറിയ സംഗീത സംവിധായകന്‍ വിഷ്ണു വിജയ് ആണ് കാസര്‍ഗോള്‍ഡിന്റെ സംഗീതസംവിധാനം. കോ-പ്രൊഡ്യൂസര്‍- സഹില്‍ ശര്‍മ്മ. ഛായാഗ്രഹണം ജെബില്‍ ജേക്കബ് , അഡീഷണല്‍ ക്യാമറ പവി കെ പവന്‍ . തിരക്കഥ സംഭാഷണം സജിമോന്‍ പ്രഭാകര്‍. സംഗീതം വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ്. ഗാനരചന- വൈശാഖ് സുഗുണന്‍, എഡിറ്റര്‍-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹര്‍ ഹംസ,സ്റ്റില്‍സ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റില്‍സ്-രജീഷ് രാമചന്ദ്രന്‍,പരസ്യകല-എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, സൗണ്ട് ഡിസൈന്‍ -രംഗനാഥ് രവി, ബിജിഎം-വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുനില്‍ കാര്യാട്ടുകര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോഷ് കൈമള്‍, പ്രണവ് മോഹന്‍. ഡിസൈന്‍ യെല്ലോടൂത്സ് .