പുറത്തിറങ്ങി 15 മണിക്കൂറുകൾക്കകം 4 മില്യൺ കാഴ്ചക്കാരെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കാസർഗോൾഡിന്റെ ട്രെയിലർ.
ആസിഫ് അലിയും സണ്ണി വെയ്‌നും വിനായകനും മുഖ്യ കഥാപത്രങ്ങളായെത്തുന്ന കാസർഗോൾഡിന്റെ ട്രെയിലർ ഇന്നലെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. സിനിമയിലെ നായകരിലൊരാളായ സണ്ണി വെയ്‌ൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം പുറത്ത് വിട്ടിട്ടുണ്ട്.
View this post on Instagram
സ്വർണ കടത്തും അതിന്റിടക്കുണ്ടാകുന്ന ചതിയും പ്രതികാരവുമൊക്കെ പ്രമേയമാകുന്ന സിനിമ കാസര്കോഡിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. വിഷ്ണു വിജയ് ഒരുക്കുന്ന ചടുല താളത്തിലുള്ള പശ്ചാത്തല സംഗീതത്തിൽ ഒരുങ്ങുന്ന സിനിമ മികച്ചൊരു ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്ന സൂചന നൽകുന്നുണ്ട് ട്രെയിലർ.
മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ‘ബി ടെക്ക്’ എന്ന വിജയ ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
യൂഡ്‌ലി ഫിലിംസ് അവതരിപ്പിക്കുന്ന മലയാളത്തിലെ നാലാമത്തെ ചിത്രമാണ് ‘കാസർഗോൾഡ് ‘. സരിഗമ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിചിരിക്കുന്നത് ജെബിൽ ജേക്കബ് ആണ് . സജിമോൻ പ്രഭാകർ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവർ ചേർന്നാണ്. ചിത്രത്തിലെ ലിറിക്കൽ ഗാനം ഇതിനു മുൻപ് പുറത്തിറങ്ങിയിരുന്നു.
ചിത്രത്തിന്റെ പിന്നണിയിലുള്ളവർ കഴിഞ്ഞ ദിവസം ,സെപ്റ്റംബർ 7 ന് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിലായിരുന്നു ട്രെയിലർ പുറത്തിറക്കാൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ മൂലം ഇത് നീണ്ടു പോകുകയായിരുന്നു. ഇതിനെ തുടർന്ന് ട്രെയിലർ റിലീസ് വൈകുമെന്ന് സംവിധായകൻ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ആ ദിവസം തന്നെ ചിത്രത്തിലെ പ്രധാനപെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനായകന്റെ ചിത്രമുള്ളൊരു പോസ്റ്റർ അണിയറയിലുള്ളവർ പുറത്തിറക്കിയിട്ടുണ്ടായിരുന്നു.
കഥ പറഞ്ഞപ്പോൾ മുതൽ താൻ എക്സൈറ്റഡ് ആയിരുന്നുവെന്ന് ചിത്രത്തെക്കുറിച്ച് ആസിഫ് അലി പറഞ്ഞിരുന്നു. കേരളത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച ചില കഥകളുടെ പശ്ചാത്തലമാണ് സിനിമയിൽ ഉള്ളത്. സിനിമ കാണുമ്പോൾ തനിക്ക് തോന്നിയതുപോലെ തന്നെ പ്രേക്ഷകർക്കും തോന്നുമെന്നും ഇതിലെ സസ്പെൻസും ഡ്രാമയും അനുഭവിച്ചറിയാൻ കഴിയുമെന്നും ആസിഫ് പറഞ്ഞു. ‘കാപ്പ’ എന്ന വിജയ ചിത്രത്തിന് ശേഷം സരിഗമയുമായി ആസിഫ് അലി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത് .