ആസിഫലി നായകനാകുന്ന കാസർഗോൾഡ് സിനിമയുടെ ട്രെയിലർ ഇന്നിറങ്ങില്ല. മമ്മൂട്ടിയുടെ ജന്മദിനത്തിൽ ട്രെയിലർ പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങൾ മൂലമാണ് ട്രെയിലർ റിലീസ് വൈകിയതെന്നു സംവിധായകൻ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചു നാളെ ട്രെയിലർ പുറത്തിറക്കുമെന്നും ഫേസ് ബുക്കിൽ പങ്കു വെച്ച കുറിപ്പിൽ അറിയിച്ചു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം….
“ഇന്ന് പുറത്തിറങ്ങേണ്ടിയിരുന്ന കാസർഗോൾഡിന്റെ ട്രെയിലർ നാളേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ട്രയിലറുമായി ബന്ധപെട്ടു ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. കൂടാതെ ഇന്ന് നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ ജന്മദിനം കൂടിയാണ്. ഇന്ന് തന്നെ നല്ലൊരു അപ്ഡേറ്റ് നിങ്ങള്ക്ക് ഞങ്ങൾ തന്നിരിക്കും. അപ്പോൾ നമുക്ക് നാളെ ട്രയിലറുമായി കാണാം.
കാത്തിരുന്നതിനു നിങ്ങളോടു ക്ഷമ ചോദിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും ട്രെയിലർ ഉറപ്പായിട്ടും ഇഷ്ടപെടും.
ഹാപ്പി ബര്ത്ഡേ കിംഗ്
ഐ ലവ് യു മമ്മൂക്ക ”
മൃദുൽ നായർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കാസർഗോൾഡ്’ സെപ്റ്റംബർ 15നാണ് തിയ്യേറ്ററുകളിലെത്തുന്നത്.യൂഡ്ലി ഫിലിംസ് ആൺ ചിത്രം നിർമിക്കുന്നത്. കളർഫുൾ യൂത്ത് എൻ്റർടെയ്നറായ ചിത്രത്തിൽ ആസിഫിനൊപ്പം സണ്ണി വെയ്ൻ, വിനായകൻ, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സരിഗമയുടെ സിനിമാ നിർമ്മാണ കമ്പനിയായ യൂഡ്ലിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് ‘കാസർഗോൾഡ്’.”സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത പടവെട്ടിനും, കാപ്പ എന്ന ആക്ഷൻ ത്രില്ലറിനും ശേഷം യൂഡ്ലി നിർമ്മിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’.
മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സൂരജ് കുമാറാണ് ചിത്രത്തിൻ്റെ സഹ നിർമാണം നിർവഹിക്കുന്നത്. വിഷ്ണു വിജയുടെ അടിപൊളി ടൈറ്റിൽ ട്രാക്കിൻ്റെ അകമ്പടിയോടെ വന്ന കാസർഗോൾഡിൻ്റെ ടീസർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഹിറ്റ് ആയി മാറിയിരുന്നു.
സിദ്ധിഖ്, മാളവിക ശ്രീനാഥ്, ദീപക്, ധ്രുവൻ, സമ്പത്ത് റാം, അഭിരാം രാധാകൃഷ്ണൻ, സാഗർ സൂര്യ തുടങ്ങിയവർ ആണ് മറ്റു അഭിനേതാക്കൾ. മൃദുൽ, സജിമോൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. സുപ്രീം സുന്ദർ, ബില്ല ജഗൻ, മാഫിയ ശശി ഉൾപ്പടെ അഞ്ചോളം പ്രഗത്ഭരായ ഫൈറ്റ് മാസ്റ്റേഴേസ് ചിത്രത്തിൻ്റെ സംഘട്ടന സംവിധാനം ചെയ്യുന്നു. ഗാനരചന നിർവഹിക്കുന്നത് മുഹ്സിൻ പരാരിയാണ്