സാരിയില്‍ ഹോട്ട്ലുക്കില്‍ കീര്‍ത്തി;നാടന്‍ വസ്ത്രങ്ങളിലാണ് നിങ്ങള്‍ സുന്ദരിയെന്ന് ആരാധകര്‍

0
185

 

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് കീര്‍ത്തി സുരേഷ്. സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ കീര്‍ത്തിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് കീര്‍ത്തി എത്തിയത്. ലാവണ്ടര്‍ നിറത്തിലുള്ള സാരിയാണ് കീര്‍ത്തി സ്‌റ്റൈല്‍ ചെയ്തത്. സ്ട്രാപ്പ് ലെസ് ബ്ലൗസാണ് പെയര്‍ ചെയ്തത്. കണ്ണിനും പുരികത്തിനും ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. വെള്ള നിറത്തിലുള്ള മുത്തുകള്‍ കൊണ്ടുള്ള ആക്‌സസറീസ് ചൂസ് ചെയ്തു. മാലയും കമ്മലും മാത്രമാണ് ആക്‌സസറീസ്.

ഗ്ലാമറസ് ലുക്കിലുള്ള കീര്‍ത്തിയുടെ ചിത്രങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നു. താരത്തിന്റെ പുത്തന്‍ ലുക്കിന് കയ്യടി ഉയരുമ്പോഴും പഴയ കീര്‍ത്തിയെ ഞങ്ങള്‍ക്ക് വേണമെന്നും പഴയ സ്‌റ്റൈലായിരുന്നു നല്ലതെന്നുമെല്ലാമുള്ള കമന്റുകളും ഉയരുന്നുണ്ട്. കീര്‍ത്തിയുടെ സ്‌റ്റൈലിനെ അഭിനന്ദിച്ച പലരും മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടാന്‍ മടിച്ചില്ല ്. ദാവണിയോ ചേലയോ ചുറ്റിയ കീര്‍ത്തിയെ ചിലരെങ്കിലും മിസ് ചെയ്യുന്നു

അതേസമയം, മലയാളത്തില്‍ വേണ്ടത്ര സജീവമല്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളില്‍ ഏവര്‍ക്കും കീര്‍ത്തി സുരേഷ് പ്രിയങ്കരിയാണ്. കീര്‍ത്തി സുരേഷിന്റെ ചിത്രങ്ങള്‍ക്ക് അവിടെ മികച്ച അഭിപ്രായമാണ് പലപ്പോഴും ലഭിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ‘ദസറ’ ഒരു മികച്ച ഉദാഹരണമാണ്. പക്ഷെ കീര്‍ത്തിയെ ഏവര്‍ക്കും തനി നാടന്‍ ലുക്കിലാണ് കൂടുതല്‍ പരിചയവും ഇഷ്ടവും.

അടുത്തിടെയായി കീര്‍ത്തി ഗിയര്‍ മാറ്റിപ്പിടിക്കുന്ന തിരക്കിലാണ്. ഫോട്ടോഷൂട്ടുകള്‍ പലതിലും ഗ്ലാമര്‍ പരീക്ഷണം നല്ലതുപോലുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ഇവിടെയുണ്ട്.

ഈ വര്‍ഷം ഇനി കീര്‍ത്തിയുടെ മലയാള ചിത്രങ്ങള്‍ ഒന്നും തന്നെയില്ല. ഇനി പുറത്തിറങ്ങാനുള്ളതില്‍ നാല് തമിഴ് ചിത്രങ്ങളും ഒരു തെലുങ്ക് സിനിമയുമുണ്ട്. മലയാള നടന്‍ ഫഹദ് ഫാസിലും വേഷമിട്ട മാമന്നന്‍ ആണ് കീര്‍ത്തി സുരേഷിന്റേതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ഇതിലെ ലീല എന്ന വേഷം ശ്രദ്ധ നേടിയിരുന്നു. മഹാനടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടിയിലെ പ്രകടനത്തിന് കീര്‍ത്തയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

ദിലീപ് നായകനായെത്തിയ കുബേരന്‍ (2002) എന്ന ചിത്രത്തിലാണ് ആദ്യമായി കീര്‍ത്തി ബാലതാരമായി എത്തിയത്. 2013-ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് കീര്‍ത്തി തന്റെ ആദ്യ നായിക വേഷം ചെയ്തത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here