തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട ചിത്രം ‘ഖുഷി’ ഇന്ന് മുതൽ തിയറ്ററുകളിൽ.തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ഒരേ സമയം റിലീസിന് എത്തും.‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.വ്യത്യസ്ത ജാതിയിലുള്ള രണ്ടുപേർ പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരാവുകയും തുടർന്നുള്ള അവരുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.
View this post on Instagram
മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട് .
ചിത്രത്തിൻറെ പുറത്തിറങ്ങിയ ട്രെയിലറിനും ഗാനങ്ങൾക്കുമെല്ലാം വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിലെ ‘എന്‍ റോജാ നീയേ’ എന്ന ഗാനം പ്രതീക്ഷിച്ചതിലും ഹിറ്റായി മാറിയിരുന്നു .സാരിഗമപ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം ഒമ്പത് മില്യൺ ആളുകളാണ് ഇതിനോടകം കണ്ടത്. മാത്രമല്ല സോഷ്യൽ മീഡിയയിലും ഗാനം വൈറൽ ആയിരുന്നു.റീലുകളായും സ്റ്റോറികളായും ഇൻസ്റ്റാഗ്രാമിൽ വൻ ഹിറ്റാണ് ‘എന്‍ റോജാ നീയേ’ എന്ന ഗാനം.‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രത്തിലെ നാലാമത്തെ ഗാനമായ ‘വിജനമൊരു തീരം’ എന്ന ഗാനത്തിനും പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് കെ.എസ് ഹരിശങ്കറും ദിവ്യ എസ് മേനോനും ചേർന്നാണ്.അരുൺ ആലാട്ടിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ചിത്രത്തിന്റെ വമ്പന്‍ സംഗീതനിശ ഹൈദരാബാദില്‍ വെച്ച് അരങ്ങേറിയത്. ഗായകരായ ജാവേദ് അലി, സിദ്ധ് ശ്രീറാം, മഞ്ജുഷ, ചിന്മയി, സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് എന്നിവര്‍ ഒത്തുചേർന്നാണ് സംഗീതനിശയ്ക്ക് ആവേശം കൂട്ടിയത്.

