ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം ”കിംഗ് ഓഫ് കൊത്ത” ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഇന്നലെ അർധരാത്രിയോടെയാണ് സ്ട്രീമിങ് ആരംഭിച്ചത്.
#KingofKotha is #StreamingNow on #DisneyPlusHotstar.
Watch it here: https://t.co/bMVnowu3zk@dulQuer @ritika_offl @Anikhaofficial_ @nylausha @Prasanna_actor#DisneyPlusHotstarMalayalam #Hotstar #Mollywood #DulquerSalmaan #DQ #AishwaryaLekshmi #KOK #GangsterMovie #Malayalam pic.twitter.com/MWqjhB3A26
— DisneyPlus Hotstar Malayalam (@DisneyplusHSMal) September 28, 2023
സിനിമ പ്രേമികൾ വളരെയേറെ ആകാംക്ഷയോടെ കാണാൻ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ് അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായെത്തിയ കിംഗ് ഓഫ് കൊത്ത.ഓണം റിലീസായി എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല.ആദ്യം ദിവസം മുതലുണ്ടായ വ്യാപകമായ ഡീഗ്രേഡിങ്ങും റിലീസ് ആയ ദിവസം തന്നെ വ്യാജ പ്രിന്റുകൾ വന്നതും ചിത്രത്തിനെ കാര്യമായി ബാധിച്ചിരുന്നു.രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. വേറിട്ട രണ്ടു ഗെറ്റപ്പുകളിൽ എത്തുന്ന ദുൽഖർ സൽമാന്റെ രാജു എന്ന കഥാപാത്രം പ്രേക്ഷകപ്രീതി നേടിയിരുന്നു.കിംഗ് ഓഫ് കൊത്തയിലെ പ്രമോ ഗാനം വലിയ രീതിയിൽ വൈറലായിരുന്നു. തല്ലുമാലയിലെ മണവാളൻ തഗ്ഗും സുലൈഖാ മൻസിലിലെ ഓളം അപ്പും ആലപിച്ച ഡബ്സിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഡബ്സിയുടെ മറ്റൊരു റാപ്പ് നമ്പറായ ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരിയാണ്.
സീ സ്റ്റുഡിയോസും വേഫറെർ ഫിലിംസും നിർമ്മിച്ച കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാൻ റഹ്‌മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്‌ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ ‘കിംഗ് ഓഫ് കൊത്ത’ ഓണത്തിന് പ്രേക്ഷകർക്കുള്ള സമ്മാനമായി മാറിയിരിക്കുകയാണ്.