‘കിംഗ് ഓഫ് കൊത്ത’ സെക്കന്റ വീക്ക് തിയേറ്റർ ലിസ്റ്റ് പുറത്തിറക്കി ദുൽക്കർ

0
212

നിറഞ്ഞ സദസിനു മുൻപിൽ ജൈത്രയാത്ര തുടർന്ന് കൊണ്ട് ഒരാഴ്ച പ്രദർശനം പൂർത്തിയാക്കാനൊരുങ്ങുന്ന കിംഗ് ഓഫ് കൊത്തയുടെ രണ്ടാം വാരത്തിലെ തിയേറ്റർ ലിസ്റ്റുകൾ പുറത്ത് വിട്ടിരിക്കുകയാണ് നായകനായ ദുൽകർ സൽമാൻ. തന്റെ ഫെസ്ബൂക് പേജിലൂടെയാണ് ദുൽകർ കേരളത്തിലെ തിയേറ്റർ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്

മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിൽ പടത്തിന് വ്യാപകമായ ഡീഗ്രേഡിങ്ങും നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ ചിത്രം റിലീസ് ആയ ദിവസം തന്നെ വ്യാജ പ്രിന്റുകൾ വന്നതും ചർച്ചയായിരിക്കുകയാണ്.

 


രാജുവിനെയും കൊത്ത ഗ്രാമത്തെയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. സിനിമക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ വ്യക്തമാക്കുന്നതാണ് കേരളമെമ്പാടുമുള്ള ഹൗസ്ഫുൾ ഷോകളും അഡിഷണൽ ഹൗസ്ഫുൾ ഷോകളും.

രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. വേറിട്ട രണ്ടു ഗെറ്റപ്പുകളിൽ എത്തുന്ന ദുൽഖർ സൽമാന്റെ രാജു എന്ന കഥാപാത്രം പ്രേക്ഷകപ്രീതി നേടിയിരിക്കുകയാണ്.

 

കിംഗ് ഓഫ് കൊത്തയിലെ പ്രമോ ഗാനവും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തല്ലുമാലയിലെ മണവാളൻ തഗ്ഗും സുലൈഖാ മൻസിലിലെ ഓളം അപ്പും ആലപിച്ച ഡബ്സിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഡബ്സിയുടെ മറ്റൊരു റാപ്പ് നമ്പറായ ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരിയാണ്.

പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. സീ സ്റ്റുഡിയോസും വേഫറെർ ഫിലിംസും നിർമ്മിച്ച കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാൻ റഹ്‌മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്‌ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ ‘കിംഗ് ഓഫ് കൊത്ത’ ഓണത്തിന് പ്രേക്ഷകർക്കുള്ള സമ്മാനമായി മാറിയിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here