പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്ര സര്‍ക്കാൻ പ്രമേയം കൊണ്ട് വന്നേക്കാവുന്ന സൂചനകളെ അടിസ്ഥാനമാക്കി നിരവധി പേരാണ് ഇപ്പോൾ പ്രതികരിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ നടൻ കൃഷ്ണ കുമാറും ബ്രേക്കിംഗ് ന്യൂസിന്റെ ഫോട്ടോ പങ്കു വെച്ചിരിക്കുകയാണ്. പോസ്റ്റിനു താഴെ ഈ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് കയ്യടിക്കുന്ന ഒരു ഇമോജിയാണ് കൃഷ്ണ കുമാർ നൽകിയിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിനു താഴെ ഒട്ടനവധി കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ഈ കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ഇന്ത്യയെ ഭാരത് എന്ന് പുനർനാമകരണം ചെയ്യുന്നത് ബ്രിട്ടീഷുകാരുമായി ഒരു ബന്ധവുമില്ല. മറിച്ച് ബിജെപി എത്രമാത്രം മതഭ്രാന്താണെന്ന് ചിത്രീകരിക്കുന്നു. ഭാരതം എന്ന വാക്ക് പോലും ഹിന്ദു പുരാണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇത് ഇന്ത്യയെ ഒരു ഹിന്ദു രാജ്യമായി മാറ്റുന്നു. പാർലമെന്റിൽ പൂജകൾ ചെയ്യുന്നത് പോലെ എളുപ്പമല്ലാത്തതും പരിഹാരങ്ങൾ ആവശ്യമുള്ളതുമായ കൂടുതൽ പ്രശ്നങ്ങൾ ഇന്ത്യയിലുണ്ട്.
View this post on Instagram
കാര്യമായിട്ട് ഇരുന്ന് ഇംഗ്ലീഷ് സംസാരിക്കാം, അവരുടെ പുരോഗമനം ആസ്വദിക്കാം, അവർ ചെയ്ത ഇൻഫ്രാസ്റ്റ്‌സർസ് ഉപയോഗിക്കാം. പക്ഷെ പേര് മാത്രം അംഗീകരിക്കാന്‍ പറ്റില്ല.. ഞാൻ ജനിച്ച കാലം തൊട്ട് അഭിമാനത്തോടെ പറഞ്ഞ് വികാരം കൊണ്ട പേരാണ്… അത് മനസ്സിലാകാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല (എന്നെ ഇനി ആരും ബ്രിട്ടീഷുകാനോ തീവ്രവാദിയോ ആക്കാന്‍ വരണ്ട). ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരാണ് ഉണ്ടാക്കിയതെന്ന് അവകാശപ്പെടുന്ന എല്ലാവരും ദയവായി ഇത് വായിക്കുക – “ഇന്ത്യ” എന്ന പേര് യഥാർത്ഥത്തിൽ സിന്ധു നദിയുടെ (സിന്ധു നദി) പേരിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, ഹെറോഡോട്ടസ് (ബിസി അഞ്ചാം നൂറ്റാണ്ട്) മുതൽ ഗ്രീക്കിൽ ഉപയോഗിച്ചുവരുന്നു.
ഈ പദം 9-ആം നൂറ്റാണ്ടിൽ തന്നെ പഴയ ഇംഗ്ലീഷിൽ പ്രത്യക്ഷപ്പെട്ടു, 17-ആം നൂറ്റാണ്ടിൽ ആധുനിക ഇംഗ്ലീഷിൽ വീണ്ടും ഉയർന്നു. അതുകൊണ്ട് നമ്മുടെ രാജ്യത്തിന് “ഇന്ത്യ” എന്ന പേര് ബ്രിട്ടീഷ് ഭരണത്തിന് മുമ്പേ തന്നെ ഉണ്ടായിരുന്നു. നാളെ അവർ സ്വന്തം തന്തയുടെ പേര് മാറ്റും.. അന്നും ഇവർ കൈയടിക്കും. ഇന്ത്യയുടെ പേര് മാറ്റുന്നതിനെതിരെ പ്രതികരിച്ചുകൊണ്ട് ഇത്തരത്തൽ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് ഒട്ടനവധി താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.