കൃതാവ് വളർത്തുന്ന സോമനായി വിനയ് ഫോർട്ട്; ‘സോമന്റെ കൃതാവ്’ ടീസർ പുറത്തിറങ്ങി

0
289

വിനയ് ഫോർട്ട് നായകനാകുന്ന സോമന്റെ കൃതാവ് സിനിമയുടെ ടീസർ പുറത്തിറങ്ങി. ഒക്ടോബർ ആറിനാണു സിനിമ തീയേറ്ററുകളിൽ എത്തുക. രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കക്ഷി അമ്മിണി പിള്ള, ഫേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഫറ ഷിബിലയാണ് നായികയാവുന്നത്. രഞ്ജിത്ത് കെ ഹരിദാസാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. നടൻ നിവിൻ പൊളി തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. കൃതാവ് വളർത്താനിഷ്ടപ്പെടുന്ന വിനയ് ഫോർട്ടിന്റെ കഥാപാത്രത്തെയാണ് ടീസറിൽ കാണിക്കുന്നത്.

വിനയ് ഫോർട്ട് കുട്ടനാട്ടിൽ നിന്നുള്ള കൃഷി ഓഫിസറായെത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യമുള്ളതാണ്. സിനിമയിൽ വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് വിനയ് ഫോർട്ട് എത്തുന്നത്. സിനിമയിൽ തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ജയൻ ചേർത്തല, മനു ജോസഫ്, സീമ ജി. നായർ, നിയാസ് നർമ്മകല എന്നിവർക്കൊപ്പം പതിനാറിലധികം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

 

സൂപ്പർ ശരണ്യ, ഉണ്ട സിനിമകളുടെ ഛായാഗ്രാഹകനായ സുജിത് പുരുഷനാണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം – പി.എസ്. ജയഹരി, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്, മേക്കപ്പ് – ജയൻ പൂങ്കുളം, അസോസിയേറ്റ് ഡയറക്ടർ – റെനിറ്റ് രാജ് ചീഫ് അസോസിയേറ്റ് ഡയറക്ടർ- റ്റൈറ്റസ് അലക്സാണ്ടർ, അസോസിയേറ്റ് ക്യാമറമാൻ – ക്ലിന്റോ ആന്റണി, ബർണാഡ് തോമസ്, സ്റ്റിൽസ് – രാഹുൽ എം. സത്യൻ, വസ്ത്രാലങ്കാരം – അനിൽ ചെമ്പൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അനിൽ നമ്പ്യാർ, കല – അനീഷ് ഗോപാൽ, എഡിറ്റർ – ബിജീഷ് ബാലകൃഷ്ണൻ അസിസ്റ്റന്റ് ഡയറക്ടർ – പ്രശോഭ് ബാലൻ, പ്രദീപ് രാജ്, സുഖിൽ സാഗ്, പി.ആർ.ഒ – എ.എസ്. ദിനേശ്.

അതേസമയം, ശ്രദ്ധേയമായ ഒരു പിടി വേഷങ്ങളിലൂടെ മലയാള സിനിമ ലോകത്ത് ശ്രദ്ധ നേടിയ നടനാണ് വിനയ് ഫോർട്ട്. ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയാണ് നടന് തുടക്കത്തിൽ ശ്രദ്ധ നൽകിയത്. ഋതു എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്ന നടൻ പിന്നീട് അപൂർവരാഗം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നടനെന്ന നിലയിൽ വിനയിന് സ്വീകാര്യത നൽകിയത് പ്രേമം എന്ന സിനിമയിലെ വേഷമാണ്. വിമൽ സാർ എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ ചെയ്തത്. സിനിമ വൻ ഹിറ്റായതോടൊപ്പം നടന് കരിയറിൽ വലിയ ജനപ്രീതി നേടാനും സാധിച്ചു. പിന്നീട് കുറച്ച് വർഷങ്ങൾക്കിപ്പുറം 2019 ൽ തമാശ എന്ന സിനിമയിൽ വിനയ് ഫോർട്ട് നായകനായി അഭിനയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here