”മേക്കപ്പില്ലാത്ത കഥാപാത്രമാണ് ചാവേറിൽ പ്രതീക്ഷിച്ചത്, പക്ഷെ 15 കിലോ ശരീരഭാരം,കുടവയർ,കട്ട താടി,കട്ട മീശ ഇതായിരുന്നു അവസ്ഥ ; കുഞ്ചാക്കോ ബോബൻ

0
233

ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചാവേർ.ഇപ്പോൾ ചിത്രത്തിലെ അശോകൻ എന്ന കഥാപാത്രത്തിനായി സ്വീകരിച്ച എഫെർട്ടിനെക്കുറിച്ച് തുറന്ന് പറയുകയാണ് കുഞ്ചാക്കോ ബോബൻ.സിനിമയിൽ മേക്കപ്പില്ലാത്ത കഥാപാത്രമാണ് തന്റേതെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് സംവിധായകൻ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതെന്നും കഥാപാത്രമായി മാറാൻ മേക്കപ്പിനുമാത്രമായി ഒരു മണിക്കൂർ സമയം വേണ്ടിവന്നെന്നും നടൻ പറയുന്നു.

നടന്റെ വാക്കുകൾ …..

”ഈ സിനിമയിൽ മേക്കപ്പ് ഇല്ലാതെ വരണമെന്നായിരുന്നു എന്റെ ആഗ്രഹം.ഞാൻ ടിനുവിന്റെ അടുത്ത് ആദ്യമേ പറഞ്ഞു ഈ സിനിമയിലെ എന്റെ കഥാപാത്രത്തിന് മറ്റൊരു ലുക്ക് പിടിക്കാം.ഒട്ടും മേക്കപ്പ് ഒന്നും വേണ്ട എന്ന്.ടിനു അത് സമ്മതിച്ചതുമാണ്.ശേഷം മേക്കപ്പ് ടെസ്റ്റിന് പോയി.അപ്പോഴാണ് ടിനു പറയുന്നത് ഈ അശോകൻ എന്ന് പറയുന്നത് സിനിമക്ക് വേണ്ടി കാണുന്ന ഒരാളല്ല .യഥാർത്ഥ ജീവിതത്തിൽ ഉള്ള വ്യക്തിയാണ് അശോകൻ.അത് കേട്ടപ്പോൾ എനിക്ക് സമാധാനായി കാരണം റിയൽ ആണല്ലോ അതികം മേക്കപ്പ് ഒന്നും ആവശ്യമില്ല.പിന്നീടാണ് പറയുന്നത് 15 കിലോ ശരീരഭാരം കൂട്ടണം,കുടവയർ വേണം,കട്ട മീശ കട്ട താടി,മുടി പാടില്ല,കാണുമ്പോൾ ഡള്ളായിരിക്കണം,ശരീരം മുഴുവൻ മുറിഞ്ഞ പാടുകൾ,കണ്ണിൽ ലെൻസ്, എന്നൊക്കെ.ഞാൻ ഇത് കേട്ടതും ആകെ ഞെട്ടിപ്പോയി.ആദ്യം എനിക്ക് ടിനു ഒരു കാരക്റ്റർ സ്കെച്ച് ഒക്കെ കാണിച്ചു തന്നു.ഞാൻ അപ്പോഴും ചോദിക്കുന്നുണ്ട്.ഈ രൂപത്തിലേക്ക് എനിക്ക് മാറാൻ പറ്റുമോ എന്നൊക്കെ.പിന്നീട് മേക്കപ്പ് മാൻ ടിനു ഉദ്ദേശിച്ച രൂപത്തിലേക്ക് എന്നെ മാറ്റിയെടുത്തു.ഒന്നര മണിക്കൂർ മേക്കപ്പ് ചെയ്യാനും നാല് മണിക്കൂർ മേക്കപ്പ് മാറ്റാനും വേണ്ടിവന്നു.കാരണം ശരീരം മുഴുവൻ ചോരയും പൊടിയും ചളിയും ഒക്കെയാണ് അത് മാറ്റുവാൻ അത്രയും സമയം ആവശ്യമാണ്.രണ്ട് പ്രാവശ്യമെങ്കിലും കുളിച്ചാൽ മാത്രമാണ് പഴയ രൂപത്തിലേക്ക് എത്തിയിരുന്നത്.സത്യത്തിൽ ഷൂട്ട് നടക്കുന്ന സമയത്ത് ഞാൻ ഒരു ദിവസം നാല് കുളി കുളിച്ചിരുന്നു.ഒരു കഥാപാത്രത്തെ ഉദ്ദേശിച്ച രൂപത്തിലേക്ക് കൊണ്ടുവരണമെന്ന് വ്യക്തമായി അറിയുന്ന സംവിധായകനാണ് ടിനു എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.”കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രണങ്ങളായി എത്തുന്നുണ്ട്.ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റിൽ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിപ്പിച്ചിരുന്നു.രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച്‌ കൊണ്ടാണ് അണിയറ പ്രവർത്തകർ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്ത് വിടാറുള്ളത്. ഇതിനു മുൻപ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here