കേരളാ ബോക്സ്ഓഫിസിൽ റെക്കോർഡ് നേട്ടം കരസ്ഥമാക്കി ലോകേഷ് ചിത്രം ലിയോ.റിലീസിന് മൂന്നു ദിവസം ബാക്കി നില്‍ക്കെ പ്രി ബുക്കിങിലൂടെ മാത്രം ചിത്രം നേടിയത് ഏഴ് കോടി രൂപയാണ് . ഇതോടുകൂടി കേരളത്തിലെ ആദ്യ ദിന കളക്‌ഷനിൽ കെജിഎഫ് 2 നേടിയ കളക്ഷനെ ലിയോ മറികടന്നിരിക്കുകയാണ്. 7.25 കോടിയായിരുന്നു കെജിഎഫ് 2വിന്റെ ആദ്യ ദിന കളക്ഷൻ . ലിയോ രണ്ട് ദിനം കൊണ്ട് പ്രി ബുക്കിങിലൂടെ ഇതുവരെ നേടിയത് 7.3 കോടിയാണ്.അത്തരത്തിൽ നോക്കുമ്പോൾ കെജിഎഫ് പിന്നിലായിരിക്കുകയാണ്.
HUGE! #ThalapathyVijay’s #LEO breaks day 1 #Kerala record held by #KGF2 (₹7.30 crores) by pre-sales of tickets, 3 days before it’s theatrical release! pic.twitter.com/9lfE5lxzap
— Sreedhar Pillai (@sri50) October 16, 2023
തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഫാൻസ് ഷോ നിരോധിച്ചതോടെ അതിർത്തിയിലുള്ള ജില്ലകളിലേക്ക് തമിഴ് പ്രേക്ഷകരും ഒഴുകിയെത്തുന്നതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോ ഒക്ടോബർ 19 നാണ് ലോകവ്യാപകമായി തിയേറ്ററിലേക്കെത്തുന്നത്. കേരളത്തിൽ മാത്രം അറുന്നൂറിലേറെ സ്‌ക്രീനുകളിലാണ് ലിയോ റിലീസ് ചെയ്യുന്നത്. ശനിയാഴ്ച പുലർച്ചെ മുതൽ ആയിരുന്നു ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ട് ലഭിക്കുന്ന ചിത്രമായി മാറും ലിയോ എന്നാണ് ആരാധകർ പറയുന്നത്.
സെപ്റ്റംബര്‍ 7 മുതലാണ് ലിയോയുടെ യുകെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ പതിനായിരത്തിലധികം അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ ചിത്രത്തിന്‍റെ 18,000 ടിക്കറ്റുകളാണ് വിറ്റുപോയിരുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം50000ത്തിലധികം ടിക്കറ്റുകളാണ് റിലീസിന് മുൻപ് ഇവിടെ നിന്നും വിറ്റ് പോയിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് വിജയ് ചിത്രം റിലീസിന് ഒരാഴ്ച മുന്‍പ് തന്നെ 2023 ലെ ഏറ്റവും കൂടുതല്‍ തുക യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരുന്നു. ഷാരൂഖ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയുമാണ് ലിയോ കടത്തി വെട്ടിയത്.സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന “ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”ഒരുങ്ങുന്നത്.എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.