അര്‍ദ്ധരാത്രി 12.05 ന് ! ‘ലിയോ’യുടെ ആദ്യ ഷോ നടന്നത് ഈ ഇന്ത്യന്‍ നഗരത്തില്‍

0
249

വിവിധ സംസ്ഥാനങ്ങളിൽ പല സമയങ്ങളിലായാണ് ലോകേഷ് കനകരാജ് ചിത്രം ലിയോആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്.ലിയോയുടെ ആദ്യ ഷോ നടന്നത് കേരളത്തിലോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളിലോ അല്ല. മറിച്ച് ഒരു ഇന്ത്യന്‍ നഗരത്തില്‍ തന്നെയാണ്. ഗുജറാത്തിലെ ഗാന്ധിനഗറിലെ സെയ്ന്‍ലൈറ്റ് സിനിമാസില്‍ അര്‍ധരാത്രി 12.05 നാണ് ലിയോയുടെ ആദ്യ ഷോ നടന്നത് .

ഇവിടെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ നിമിഷനേരം കൊണ്ടാണ് വിറ്റ് പോയത്.പന്ത്രണ്ട് മണിക്ക് തുടങ്ങുന്ന ഷോ’ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കഴിഞ്ഞത്.മാത്രമല്ല ലിയോയുടെ ആദ്യ പ്രതികരണങ്ങൾ വന്നതും ഗുജറാത്തിൽ നിന്ന് തന്നെയാണ്.ആദ്യമായാണ് ഒരു ചിത്രത്തിൻറെ റിലീസ് അർദ്ധരാത്രിക്ക് നടക്കുന്നത്.തുടക്കം മുതൽ ചിത്രത്തിന് ലഭിച്ച സ്വീകാര്യത കൊണ്ടാണ് ആദ്യ ഷോ അർദ്ധരാത്രിയിൽ നടന്നതെന്നാണ് വിവരങ്ങൾ.

പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ നിരോധിച്ചിരിക്കുന്ന തമിഴ്നാട്ടില്‍ രാവിലെ 9 മണിയ്ക്ക് മാത്രമേ ഫസ്റ്റ് ഷോസ് ആരംഭിക്കുകയുള്ളൂ. കേരളത്തില്‍ പുലര്‍ച്ചെ 4 മണിക്ക് തന്നെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു. ഒട്ടുമിക്ക തിയറ്ററുകളിലും വലിയ തിരക്കാണ് ഇതിനോടകം അനുഭവപ്പെടുന്നത്.

തമിഴ്‌നാട്ടിൽ തിയറ്ററുകളിലെ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് തന്നെ തമിഴ്നാടിനേക്കാള്‍ ലിയോയുടെ റിലീസ്, വിജയ് ആരാധകര്‍ ആഘോഷിച്ചത് കേരളത്തിലാണ്.കേരളത്തിലെ പല പ്രധാന സെന്‍ററുകളിലും റിലീസിനോടനുബന്ധിച്ച് ഇന്നലെ രാത്രി ഡിജെ പാര്‍ട്ടി,ബൈക്ക് റാലി ഉൾപ്പെടെ ഗംഭീര പരിപാടികളാണ് കേരളത്തിൽ ആരാധകർ സംഘടിപ്പിച്ചത്.ഇത്തരം പരിപാടികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്.അതേസമയം തമിഴ്‌നാട്ടിൽ നിന്നുള്ള ആരാധകർക്ക് തങ്ങള്‍ക്ക് ഇതൊന്നും സാധിക്കുന്നില്ലല്ലോ എന്ന നിരാശയുമുണ്ട് . ബഹുഭൂരിപക്ഷം ആളുകളും ലിയോയുടെ പുലർച്ചെയുള്ള ഷോ കാണുന്നതിനായി തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.ലിയോയ്ക്ക് പ്രത്യേക പ്രദർശനം പുലർച്ചെ നാലിന് അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതിയ്ക്ക് പിന്നാലെ തമിഴ്നാട് സർക്കാരും തള്ളിയിരുന്നു .

ലിയോയ്ക്ക് സ്പെഷ്യല്‍ ഷോ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് ചെന്നൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഇന്നലെ നിലപാട് വ്യക്തമാക്കിയത്. രാവിലെ ഒമ്പതിനും പുലർച്ചെ ഒന്നിനുമിടയിൽ അഞ്ച് ഷോകൾക്കാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിർത്തി പ്രദേശത്തുള്ള തിയറ്ററുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.മൂന്ന് ദിവസത്തേക്ക് അടുപ്പിച്ച് ലിയോ ടിക്കറ്റ് പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here