ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലിയോയുമായി ബന്ധപ്പെട്ട് പുതിയ വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.ചെന്നൈ നെഹ്‍റു ഇൻഡോര്‍ ഓഡിറ്റോറിയത്തില്‍ ലിയോയുടെ ഓഡിയോ ലോഞ്ച് തീരുമാനിച്ചിരുന്നു എന്നാല്‍ ലോഞ്ചിന് ഓഡിറ്റോറിയം അനുവദിച്ചിരുന്നില്ല.
Sir, this is to clarify that this news is not true.. https://t.co/3qF7hBiviQ
— Seven Screen Studio (@7screenstudio) September 23, 2023
ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ജിയാന്റാണ് ഇതിനു പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകൾ.ചെന്നൈ, ചെങ്കല്‍പ്പേട്ട് തുടങ്ങിയിടങ്ങളില്‍ വിജയ് ചിത്രത്തിന്റെ വിതരണാവകാശം നല്‍കിയാല്‍ മാത്രമേ ഓഡിയോ ലോഞ്ചിന് അനുമതി ലഭിക്കുകയുള്ളൂ എന്ന തരത്തിലാണ് റിപ്പോര്‍ട്ട് പ്രചരിച്ചത്. ഇപ്പോൾ പ്രചരിക്കുന്നത് ഒരു വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സെവൻ സ്‍ക്രീൻ സ്റ്റുഡിയോ.
പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്നാണ് നിർമ്മാതാക്കളായ സേവന സ്ക്രീൻ സ്റ്റുഡിയോസ് പറയുന്നത്.ഇത്തരം വാർത്തകൾ കണ്ണടച്ച് വിശ്വസിക്കരുതെന്നും നിർമ്മാതാക്കൾ എക്‌സിലൂടെ പറഞ്ഞു.സമീപദിവസം പുറത്തുവന്ന ലിയോയുടെ പോസ്റ്ററുകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.യുദ്ധം ഒഴിവാക്കൂ ,ശാന്തമായിരിക്കൂ, രക്ഷപ്പെടാൻ തയ്യാറെടുക്കുകയെന്നും പറഞ്ഞുകൊണ്ടാണ് രണ്ട് പോസ്റ്ററുകളും പുറത്തിറങ്ങിയത്. പോസ്റ്ററിലെ വാക്കുകൾക്ക് പിന്നാലെ ചർച്ചകളും സജീവമായി.എന്താണ് പോസ്റ്റർ കൊണ്ട് ഉദ്ദേശിച്ചത് എന്ന രീതിയിലായി ചർച്ചകൾ.
സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന “ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.
കേരളത്തില്‍ 650ല്‍ അധികം സ്‍ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക .മൂവായിരത്തിലധികം പ്രദര്‍ശനങ്ങളാണ് ആദ്യ ദിവസം ഉണ്ടാവുക . എന്തായാലും കേരളത്തില്‍ വിജയ്‍യുടെ പുതിയ ചിത്രവും ആവേശമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുമ്പോള്‍ ചിത്രം ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും.