ലിയോ കാണാൻ ജപ്പാനിൽ നിന്നൊരു ആരാധികയും ; വൈറലായി വീഡിയോ

0
212

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തിയ ചിത്രമാണ് ലിയോ. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു ലിയോ പ്രദർശനം ആരംഭിച്ചത്. ഒറ്റ ദിവസം കൊണ്ടായിരുന്നു ലിയോ മറ്റു ചില ഹിറ്റ് ചിത്രങ്ങളെയും കടത്തി വെട്ടിയത്. ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ആയത് കൊണ്ട് തന്നെയും വിജയ് ഫാൻസും ലോകേഷ് ഫാൻസും വലിയ ആകാംക്ഷയിലായിരുന്നു.

പാട്ടും മേളവും കട്ടൗട്ടിൽ പാലാഭിഷേകവുമായിട്ടായിരുന്നു വിജയ് ഫാൻസ്‌ ചിത്രത്തിന് നൽകിയ വരവേൽപ്പ്. എന്നാൽ ഇപ്പോഴിതാ ലിയോ കാണാൻ ജപ്പാനിൽ നിന്നും ഒരു ആരാധിക കൂടെ എത്തിയിരിക്കുകയാണ്. ഇതിന് മുൻപും താൻ വിജയ് ചിത്രം കാണാൻ ചെന്നൈയിൽ എത്തിയിട്ടുണ്ടെന്നാണ് യുവതി പറയുന്നത്. പുലർച്ചെയുള്ള പ്രത്യേക പ്രദർശനത്തിന് അനുമതി ഇല്ലാതിരുന്നതിനാൽ രാവിലെ ഒൻപതിന് ആയിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത്.

ജപ്പാനിൽ നിന്നും ഒരു ആരാധിക ലിയോ കാണാൻ എത്തുമ്പോൾ വിജയും ലോകേഷും പ്രേക്ഷക മനസ്സിൽ എത്രത്തോളം ഇടം പിടിച്ചിട്ടുണ്ടെന്ന് മനസിലാക്കാവുന്നതാണ്. അതോടൊപ്പം കടുത്ത വിജയ് ആരാധകരായ വധൂ വരന്മാർ കല്യാണത്തിന്റെ തലേ ദിവസം തീയേറ്ററിലെത്തി ലിയോ സിനിമയുടെ ആദ്യ പ്രദർശനത്തിന് ശേഷം പരസ്പരം മാലയിടുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിജയ് ചിത്രങ്ങൾ പ്രദർശനത്തിന് എത്തുമ്പോൾ ആരാധകരുടെ ആവേശക്കാഴ്ചകൾ എപ്പോഴും ഉള്ളതാണ്.

Vijay and Lokesh Kanagaraj's 'Leo' to complete its shoot by THIS date |  Tamil Movie News - Times of India

എന്തായലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ജപ്പാൻകാരി ലിയോ കാണാൻ എത്തിയതും വിജയോടുള്ള ആരാധന കൊണ്ട് നടത്തിയ വിവാഹവുമാണ്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് വിവാഹം നടന്നത്. വെങ്കടേഷും മഞ്ജുളയുമാണ് പരസ്പരം മാല ചാർത്തിയതും മോതിരം അണിയിച്ചതും. ലിയോയുടെ ആദ്യ പ്രദർശനത്തിന് ശേഷം പ്രേക്ഷകരുടെ മുന്നിൽ വച്ചായിരുന്നു മാലയിട്ടത് . വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ഭാരവാഹികളും തിയറ്ററിൽ ഒപ്പമുണ്ടായിരുന്നു.

Leo Trailer Out: Thalapathy Vijay And Lokesh Kanagaraj's Thriller Promises  To Be Massy Entertainer | Watch

ഇത്തവണ തെന്നിന്ത്യയിൽ ഏറ്റവും വലിയ പ്രതീക്ഷയോടെ വന്ന ചിത്രങ്ങളിൽ ഒന്നാണ് ലിയോ. തന്റെ സിനിമാ ജീവിതത്തിലെ വലിയ വിജയ ചിത്രമായ വിക്രത്തിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം കൂടിയാണിത്. മാസ്റ്റർ എന്ന സിനിമയ്ക്ക് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. അതേസമയം, പുറത്തിറങ്ങിയ അഭിപ്രായങ്ങളും നിരൂപണങ്ങളും നോക്കുകയാണെങ്കിൽ ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രമാണെന്നാണ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here