ആരാധകരെ ആവേശത്തിലാക്കികൊണ്ട് ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.ലിയോയുടെ സെക്കന്‍ഡ് സിങ്കിള്‍ ഇന്ന് റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നത്. അനിരുദ്ധ് സംഗീതം നൽകിയ ബഡാസ് എന്ന ഗാനമാണ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. ആറ് മണിക്ക് സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ആവുക.
#Badass – #LeoSecondSingle from tomorrow 😎🔥#Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @duttsanjay @akarjunofficial @Jagadishbliss @VishnuEdavan1 @SonyMusicSouth #Leo #BadassFromTomorrow pic.twitter.com/Wu3ckSQmRF
— Seven Screen Studio (@7screenstudio) September 27, 2023
ഇതിനുമുൻപ് പുറത്തിറങ്ങിയ ‘നാ റെഡി’ എന്ന ഗാനത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്.പ്പര്‍ സ്റ്റാര്‍ വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു ഇടവന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്.പാട്ടിന് വലിയ സ്വീകാര്യത ഇതിനോടകം ലഭിച്ചുകഴിഞ്ഞു.ലോകേഷ് കനകരാജ് ലിയോ ചിത്രത്തിന്റെ ഗാനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ റെഡിയാ’ എന്ന് ചോദിച്ചുകൊണ്ട് എന്ന് ട്വീറ്റ് ചെയ്തതിരുന്നു വിജയ് ഇതിന് മറുപടി നല്‍കിയത് ഇന്‍സ്റ്റഗ്രാമില്‍ ‘റെഡി’ എന്ന് പറഞ്ഞുകൊണ്ടാണ്. ഇരുവരുടെയും പോസ്റ്റുകള്‍ നിമിഷ നേരംകൊണ്ടാണ് വൈറല്‍ ആയത്.ഒരു മണിക്കൂര്‍ കൊണ്ട് 10 ലക്ഷം പേര്‍ പോസ്റ്റിനു ലൈക് ചെയ്തിരിക്കുന്നത്.
View this post on Instagram
സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന “ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്.
പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ലിയോയിൽ തൃഷയാണ് വിജയ്‌യുടെ നായികയായി എത്തുന്നത്.നീണ്ട പതിനാല് വർഷത്തിന് ശേഷമാണ് വിജയിയും തൃഷയും ഒന്നിച്ച് അഭിനയിക്കുന്നത്.വിവിധ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.മലയാളത്തിൽ നിന്ന് ബാബു ആന്റണി,മാത്യു എന്നിവരും, സുപ്രധാന വേഷത്തിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്തും സിനിമയിൽ എത്തുന്നുണ്ട്.

