ജയിലറെ മറികടന്ന് ”ലിയോ” ; കേരളത്തിലെ പ്രി-റിലീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

0
185

നീണ്ട കാത്തിരിപ്പിനൊടുവിൽ ആരാധകരെ ആവേശത്തിലാക്കികൊണ്ട് ഇന്നലെയാണ് ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ലിയോ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.ഇപ്പോൾ ചിത്രത്തിൻറെ കേരളത്തിലെ പ്രി-റിലീസ് കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.കേരളത്തിൽ നിന്ന് മാത്രമായി ചിത്രം ആദ്യ ദിനം നേടിയത് 11 കോടിയോളം രൂപയാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.ഈ റിപ്പോർട്ടുകൾ അനുസരിച്ച് നോക്കുമ്പോൾ കേരളത്തിൽ ആദ്യദിനം രജനികാന്ത് ചിത്രം ജയിലറെ ലിയോ മറികടന്നു . ജയിലർ ആദ്യദിനം കേരളത്തിൽ നിന്നും നേടിയത് ആറ് കോടിയാണ്.

ആ​ഗോള തലത്തിൽ ആദ്യ ദിവസം 75 കോടി മുതൽ 80 കോടി വരെ ലിയോ നേടിയെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.ഇതിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.താമസിയാതെ നിർമ്മാതാക്കൾ ഈ വിവരങ്ങൾ പുറത്ത് വിടുമെന്ന കാര്യം ഉറപ്പാണ്.

ഇന്നലെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ലിയോക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സിനിമയിലേക്ക് വരുമ്പോൾ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒന്നാം പകുതിയാണ് സിനിമയുടെ ഹൈലൈറ്റ്. ഒട്ടുമിക്ക അഭിമുഖങ്ങളിലും ലോകേഷ് പറഞ്ഞതുപോലെ സിനിമയിലെ ആദ്യ പത്ത് മിനിറ്റ് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് സമ്മാനിക്കുന്നത്. ട്രെയിലറിലും മറ്റും കണ്ടതുപോലെ ഹൈനയുമായുള്ള രംഗങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ലോകേഷ് ഒരുക്കിയിട്ടുണ്ട്.ചിത്രത്തിൻറെ മുൻപോട്ടുള്ള യാത്രയ്ക്ക് ഈ രംഗങ്ങൾ ആവശ്യവുമാണ്.

ഇത്തവണ തെന്നിന്ത്യയിൽ ഏറ്റവും വലിയ പ്രതീക്ഷയോടെ വന്ന ചിത്രങ്ങളിൽ ഒന്നാണ് ലിയോ. സിനിമാ ജീവിതത്തിലെ വലിയ വിജയ ചിത്രമായ വിക്രത്തിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം കൂടിയാണിത്. മാസ്റ്റർ എന്ന സിനിമയ്ക്ക് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. അതേസമയം, പുറത്തിറങ്ങിയ അഭിപ്രായങ്ങളും നിരൂപണങ്ങളും നോക്കുകയാണെങ്കിൽ ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രമാണെന്നാണ് പറയുന്നത്. കൈതി, വിക്രം എന്നിവയാണ് ഈ യൂണിവേഴ്സിലെ ആദ്യ രണ്ട് ചിത്രങ്ങൾ.

 

കൂടാതെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ഈ ചിത്രം റെക്കോർഡുകളാണ് തീർത്തിരിക്കുന്നത്. ഒപ്പം യു എസ് എയിൽ ആയിരത്തിലധികം സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. അതോടൊപ്പം നിർമ്മാതാക്കളെ അങ്കലാപ്പിലാക്കിക്കൊണ്ട് ചിത്രത്തിലെ ചില രം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ലിയോ പ്രദശനത്തിനു എത്തുന്നതിനു മുൻപുതന്നെ ഈ രംഗങ്ങൾ പ്രചരിച്ചിരുന്നു. ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ഉൾപ്പെടെ ഉള്ളവർ ഇത് സ്ഥിരീകരിക്കുന്നുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here