”ഇളയ ദളപതിയുടെ ആറാട്ട്” ; ലിയോ ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

0
233

ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് അതിഗംഭീര വരവേൽപ്പ് നൽകി ആരാധകർ.ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.ചിത്രത്തിലെ മാസ്സ് സീനുകൾക്കും ആക്ഷൻ രംഗങ്ങൾക്കും ഡയലോഗുകൾക്കും മികച്ച അഭിപ്രായമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.ഭൂരിപക്ഷവും വിജയ്‌യുടെ അഭിനയത്തെ വാനോളം പുകഴ്ത്തുന്ന കാഴ്ചയാണ് തിയറ്ററുകളിൽ.

തിയറ്ററിനെ പൂരപ്പറമ്പാക്കിയ ആവേശമാണ് പ്രേക്ഷകർക്കുണ്ടായിരുന്നത്.  ഒരേസമയം കുടുംബചിത്രമെന്നും ആക്ഷൻ ചിത്രമെന്നും ലിയോയെ വിശേഷിപ്പിക്കുന്നുണ്ട്.വൻ സസ്പെൻസിലാണ് ചിത്രത്തിൻറെ ആദ്യ പകുതി തുടങ്ങുന്നതെന്നും ഗംഭീര ഷോർട്ടുകളും മികച്ച ദൃശ്യങ്ങളും ചിത്രത്തിന് നൽകുന്നത് വേറെ ലെവൽ ഹൈപ്പാണെന്നുമാണ് ആരാധകർ പറയുന്നത്.

ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തളപതി വിജയ്, ആകര്‍ഷണീയമായ റോളര്‍ കോസ്റ്റ് റൈഡ് സിനിമ, സ്‌ക്രീന്‍ പ്രസന്‍സ് ഗംഭീരം, എന്‍ഗേജിങ് ആയ ഒരു ആദ്യപകുതി ഇതുവരെ കണ്ടിട്ടില്ല, ലോകേഷ് വാഗ്ദാനം തന്നതുപോലെ, ഇതൊരു ലോകേഷ് കനകരാജ് സിനിമ എന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായങ്ങൾ

വിവിധ സംസ്ഥാനങ്ങളിൽ പല സമയങ്ങളിലായാണ് ലോകേഷ് കനകരാജ് ചിത്രം ലിയോആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്.ലിയോയുടെ ആദ്യ ഷോ നടന്നത്  ഗുജറാത്തിലെ ഗാന്ധിനഗറിലെ സെയ്ന്‍ലൈറ്റ് സിനിമാസില്‍ അര്‍ധരാത്രി 12.05 നാണ്.ഇവിടെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ നിമിഷനേരം കൊണ്ടാണ് വിറ്റ് പോയത്.പന്ത്രണ്ട് മണിക്ക് തുടങ്ങുന്ന ഷോ’ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കഴിഞ്ഞത്.മാത്രമല്ല ലിയോയുടെ ആദ്യ പ്രതികരണങ്ങൾ വന്നതും ഗുജറാത്തിൽ നിന്ന് തന്നെയാണ്.ആദ്യമായാണ് ഒരു ചിത്രത്തിൻറെ റിലീസ് അർദ്ധരാത്രിക്ക് നടക്കുന്നത്.തുടക്കം മുതൽ ചിത്രത്തിന് ലഭിച്ച സ്വീകാര്യത കൊണ്ടാണ് ആദ്യ ഷോ അർദ്ധരാത്രിയിൽ നടന്നതെന്നാണ് വിവരങ്ങൾ.

തമിഴ്‌നാട്ടിൽ തിയറ്ററുകളിലെ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് തന്നെ തമിഴ്നാടിനേക്കാള്‍ ലിയോയുടെ റിലീസ്, വിജയ് ആരാധകര്‍ ആഘോഷിച്ചത് കേരളത്തിലാണ്.കേരളത്തിലെ പല പ്രധാന സെന്‍ററുകളിലും റിലീസിനോടനുബന്ധിച്ച് ഇന്നലെ രാത്രി ഡിജെ പാര്‍ട്ടി,ബൈക്ക് റാലി ഉൾപ്പെടെ ഗംഭീര പരിപാടികളാണ് കേരളത്തിൽ ആരാധകർ സംഘടിപ്പിച്ചത്.ഇത്തരം പരിപാടികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്.സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് വിജയ് ചിത്രം ലിയോ നിർമ്മിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. വമ്പൻ താര നിരയാണ് ലിയോയിൽ അണിനിരക്കുന്നത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്ര

 

LEAVE A REPLY

Please enter your comment!
Please enter your name here