ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലിയോ’. വിജയ് ലോകേഷ് കൂട്ടൂകെട്ടിലെത്തുന്ന ലിയോ പ്രദർശനത്തിനെത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതേസമയം ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ്. തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ പോസ്റ്റർ പുറത്തുവിട്ടത്.
View this post on Instagram
സിനിമയിലെ പ്രധാന താരങ്ങളെയെല്ലാം ഈ പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മാത്യു തുടങ്ങിയ താരങ്ങളാണത്. ചിത്രത്തിലെ പ്രധാന താരങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ ആദ്യമായാണ് പുറത്തുവിടുന്നത്. മുൻപ് ഇറങ്ങിയ പോസ്റ്ററുകളെല്ലാം വലിയ ചർച്ചയായിരുന്നു. അതേസമയം, ചിത്രത്തിലെ നാൻ റെഡി താ’ എന്ന ഗാനം മലയാളത്തിലും റിലീസായിയിരിക്കുകയാണ് ഇപ്പോൾ. ‘ഞാൻ റെഡിയായ് വരവായി’ എന്ന് തുടങ്ങുന്ന ഈ ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് രേവന്തും റാപ് അർജുൻ വിജയും ചേർന്നാണ്. ചിത്രത്തിൽ മലയാളത്തിലെ വരികൾ ഒരുക്കിയത് ദീപക് റാം ആണ്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ‘നാ റെഡി താ’ വലിയ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്.
View this post on Instagram
ഗാനത്തിന്റെ മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഗാനങ്ങൾ ആണ് ഇപ്പോൾ റിലീസായിരിക്കുന്നത്. സെപ്റ്റംബര്‍ 7 മുതലാണ് ലിയോയുടെ യുകെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ പതിനായിരത്തിലധികം അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ ചിത്രത്തിന്‍റെ 18,000 ടിക്കറ്റുകളാണ് വിറ്റുപോയിരുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം50000ത്തിലധികം ടിക്കറ്റുകളാണ് റിലീസിന് മുൻപ് ഇവിടെ നിന്നും വിറ്റ് പോയിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് വിജയ് ചിത്രം റിലീസിന് ഒരാഴ്ച മുന്‍പ് തന്നെ 2023 ലെ ഏറ്റവും കൂടുതല്‍ തുക യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരുന്നു. ഷാരൂഖ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയുമാണ് ലിയോ കടത്തി വെട്ടിയത്.
കേരളത്തില്‍ വിജയ്‍യുടെ പുതിയ ചിത്രവും ആവേശമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുമ്പോള്‍ ചിത്രം ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും. കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോ ഒക്ടോബർ 19 നാണ് ലോകവ്യാപകമായി തിയേറ്ററിലേക്കെത്തുക.